മുംബൈ : കഴിഞ്ഞ ദിവസത്തെ നേട്ടം കൈവിട്ട് ഓഹരി വിപണി. വ്യാപാര ആഴ്ചയിലെ മൂന്നാം തുടങ്ങിയത് നഷ്ടത്തിൽ. സെന്‍സെക്സ് 271 പോയിന്റ് നഷ്ടത്തിൽ 29795ലും നിഫ്റ്റി 78 പോയിന്റ് നഷ്ടത്തിൽ 8713ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 450 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 335 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ. 39 ഓഹരികള്‍ക്ക് മാറ്റമില്ല.
വേദാന്ത, ഏഷ്യന്‍ പെയിന്റ്സ്, ഗെയില്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, ബ്രിട്ടാനിയ, എച്ച്സിഎല്‍ ടെക്, എല്‍ആന്റ്ടി,സിപ്ല, തുടങ്ങിയ ഓഹരികൾ നേട്ടത്തിലെത്തിയപ്പോൾ, ഇന്റസിന്‍ഡ് ബാങ്ക്, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്,എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്,ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.
ആഗോള വിപണികളില്‍ സമ്മിശ്ര പ്രതികരണമാണ് ഇന്ന് കാണാൻ സാധിക്കുന്നത്. യുഎസ് സൂചികയായ നാസ്ഡാക്കും ഹാങ്സെങ്, കോസ്പി, ഷാങ്ഹായ് തുടങ്ങിയ സൂചികകളും നഷ്ടത്തിലായപ്പോൾ ഏഷ്യന്‍ സൂചികയായ നിക്കി നേട്ടത്തിലാണ്.
കഴിഞ്ഞ ദിവസം സെന്‍സെക്സ് 2476.26 പോയന്റ് നേട്ടത്തില്‍ 300067.21ലും നിഫ്റ്റി 708.40 പോയന്റ് ഉയര്‍ന്ന് 8792.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1813 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 535 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ. 189 ഓഹരികള്‍ക്ക് മാറ്റമില്ലാതിരുന്നു.
Post Your Comments