തിരുവനന്തപുരം: നടന് മോഹന്‍ലാല്‍ കോവിഡ് ബാധിച്ച് മരിച്ചെന്ന് വാര്‍ത്ത പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. കാസര്‍ഗോഡ് പാഡി സ്വദേശി സമീര്‍ ബിയാണ് അറസ്റ്റിലായത്. കോവിഡുമായി ബന്ധപ്പെട്ട് നിരവധി വി.ഐ.പികളെയും സെലിബ്രിറ്റികളെയും ബാധിക്കുന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനും, പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഫാൻസ് അസോസിയേഷൻ മെമ്പേഴ്‌സും ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് പൊലീസ് അറിയിച്ചു.
Post Your Comments