News

ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായപ്രവാഹം തുടരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കെഎസ്ഇബി വർക്കേഴ്സ് അസോ. (സിഐടിയു) ഒരു കോടി പത്ത് ലക്ഷം രൂപ, കോട്ടയത്തെ സെന്റർ ഫോർ പ്രൊഫഷണൽ ആന്റ് അഡ്വാൻസ്ഡ് സ്റ്റഡിസിലെ അധ്യാപകരും ജീവനക്കാരും 1 കോടി രൂപ, കൊല്ലം എൻഎസ് ഹോസ്പിറ്റൽ 1 കോടി രൂപ, മുപ്പത്തടം സർവ്വീസ് സഹകരണ ബാങ്ക് സ്റ്റാഫ് ഒരു ലക്ഷത്തി ഏഴായിരം, നാട്ടിക ഫർക്ക കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്വലപ്പാട് 53.86 ലക്ഷം, മത്സ്യഫെഡ് സ്റ്റാഫ് അമ്പത് ലക്ഷം എന്നിങ്ങനെ നൽകി.

Read also:കലാകാരന്മാര്‍ക്ക് സഹായം പ്രഖ്യാപിച്ച്‌ പിണറായി സര്‍ക്കാര്‍; മൂന്നുകോടി രൂപ ചെലവഴിക്കുമെന്ന് മുഖ്യമന്ത്രി

കേരഫെഡ് വെള്ളയമ്പലം 25 ലക്ഷം, ഇടുക്കി ജില്ലാ പൊലിസ് സഹകരണസംഘം 25 ലക്ഷം, കേരള ആധാരമെഴുത്ത്- കൈപ്പട വെണ്ടർ ക്ഷേമനിധി ബോർഡ് 25 ലക്ഷം, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് 30 ലക്ഷം, മുപ്പത്തടം സർവ്വീസ് സഹകരണ ബാങ്ക് 10 ലക്ഷം, കെ എസ് ഇ ബി എംപ്ലോയിസ് സഹകരണ സംഘം ഇടുക്കി മൂന്ന് ലക്ഷം, അന്തരിച്ച മഹാകവി ഒ എൻ വിയുടെ കൃതികൾ മുൻനിർത്തി ഒരുവർഷ കാലയളവിൽ ലഭിച്ച റോയൽറ്റി തുകയായ രണ്ടുലക്ഷം രൂപ രൂപ ഒ.എൻ.വിയുടെ കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും ചെയ്യുമായിരുന്നതാണിത് എന്ന് ഒ എൻ വിയുടെ മകൻ രാജീവ് ഒ എൻ വി ചെക്കിനോടൊപ്പമുള്ള കത്തിൽ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button