Latest NewsKeralaNews

കെ.കെ ശൈലജ ടീച്ചറെ വാനോളം പ്രകീത്തിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍

തിരുവനന്തപുരം • സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറെ പ്രകീര്‍ത്തിച്ച് പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍. മന്ത്രിയെ കേരളത്തിന്റെ ‘ഫ്ലോറൻസ് നൈറ്റിംഗേൽ’ എന്നാണ് പ്രിയന്‍ തന്റെ ഫേസ്ബുക്ക്‌ പോസ്റ്റില്‍ വിശേഷിപ്പിച്ചത്.

“കേ​ര​ള​ത്തി​ന്റെ ‘ഫ്ലോറൻസ് നൈറ്റിംഗേൽ ! ശ്രീ​മ​തി. കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍, പ​ല​ര്‍​ക്കും പ്ര​ചോ​ദ​നം. നമ്മുടെ പൗ​ര​ന്മാ​രെ രക്ഷി​ക്കാ​നു​ള്ള നി​ങ്ങ​ളു​ടെ ശ്ര​മം വ​ള​രെ പ്ര​ശം​സ​നീ​യ​മാ​ണ്’. – പ്രി​യ​ദ​ര്‍​ശ​ന്‍ കു​റി​ച്ചു.

Florance-nightigale-1

അതേസമയം, മറ്റു പല സംസ്ഥാനങ്ങളിലെയും കോവിഡ് 9 പോസിറ്റീവ് കേസുകള്‍ കുതിച്ചുയരുമ്പോള്‍ കേരളത്തിലെ വ്യാപനത്തിന്റെ തോത് കുറയുകയാണ്. ഇന്നലെ 9 കോവിഡ്19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍പേയുള്ള ദിവസങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണവും കുറവായിരുന്നു. രോഗം ഭേദമായി ആശുപത്രി വിടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇന്നലെ മാത്രം 12 പേര്‍ ആശുപത്രി വിട്ടു. 334 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 263 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. രണ്ടുപേര്‍ മരിച്ചു.

നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. സം​സ്ഥാ​ന​ത്ത് 1,46,686 പേരാണ് നിരീക്ഷണത്തിലുള്ളത്. 752 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button