തൃശൂര്‍: കോവിഡ് ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേര് അസുഖം ഭേദമായി ആശുപത്രി വിട്ടു. ഫ്രാന്‍സില്‍ നിന്നെത്തിയ തൃശൂര്‍ പെരുമ്പിളിശ്ശേരി സ്വദേശികളായ ദമ്പതികളും ദുബായില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശിയുടെ ഭാര്യയുമാണ് ആശുപത്രി വിട്ടത്. പരിശോധനാ ഫലം തുടര്‍ച്ചയായ രണ്ടാം വട്ടവും നെഗറ്റീവായതിനെ തുടര്‍ന്നാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്തത്. അടുത്ത 28 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഫ്രാന്‍സില്‍ നിന്നെത്തിയ തൃശൂര്‍ പെരുമ്പിളിശ്ശേരി സ്വദേശികളായ ദമ്പതികളാണ് ആശുപത്രി വിട്ടത്. കഴിഞ്ഞ മാസമാണ് അടുത്തിടെ വിവാഹിതരായ ദമ്പതികള്‍ ഫ്രാന്‍സില്‍ നിന്നെത്തിയത്. ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചതിനാല്‍ ഇരുവരും നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇവരില്‍ നിന്നും മറ്റാരിലേക്കും രോഗബാധ ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ഇനി 6 പേര് കൂടി ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ 15000 ത്തോളം പേര് നിരീക്ഷണത്തിലുണ്ട്. ഇതില്‍ ആശുപത്രിയില്‍ 37 പേരാണ് ഉള്ളത്. ഇതു വരെ 844 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 816 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്.
Post Your Comments