ഛത്തീസ്ഗണ്ഡ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തടവുകാരെ വിട്ടയക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ഛത്തീസ്ഗണ്ഡിലെ വിവിധ ജയിലുകളില്‍ നിന്നായി 1478 തടവുകാരെ വിട്ടയച്ചു.ഇതില്‍ 427 പേരെ മൂന്നു മാസത്തില്‍ താഴെയുള്ള ഇടക്കാല ജാമ്യത്തിലും 742 പേര്‍ക്ക് മൂന്ന് മാസത്തില്‍ കൂടുതല്‍ ഇടക്കാല ജാമ്യത്തിലും 262 പേര്‍ക്ക് പരോളും 46 പേര്‍ ശിക്ഷാ കാലാവധി അവസാനിച്ചതിന്റെ പേരിലുമാണ് വിട്ടയച്ചിരിക്കുന്നത്.
കോവിഡ് 19 ബാധയ്‌ക്കെതിരെയുളള മുന്‍കരുതലായി തടവുകാര്‍ കൃത്യമായി കൈ കഴുകുന്നുണ്ടോ, മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നുണ്ടോ എന്നിവ ഉറപ്പ് വരുത്താന്‍ ഛത്തീസ്ഗണ്ഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ സംസ്ഥാനത്തെ എല്ലാ ജയില്‍ അധികൃതരോടും ആവശ്യപ്പെട്ടു. ലോക്ക് ഡൗണ്‍ അവസാനിക്കുമെന്ന് അറിയിച്ചിരിക്കുന്ന ഏപ്രില്‍ 14 വരെ ജയിലില്‍ സന്ദര്‍ശകരെ ഒഴിവാക്കിയിരിക്കുകയാണ്. അതുപോലെ ജയിലില്‍ പുതിയതായി എത്തുന്ന തടവുകാരെ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ജയില്‍ കവാടത്തില്‍ തന്നെ ഹാന്‍ഡ് സാനിട്ടൈസര്‍ നല്‍കുകയും ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു.
Post Your Comments