തൃശ്ശൂര്‍•കോണ്‍ഗ്രസ് എം.എല്‍.എ അനില്‍ അക്കരയുടെ വീട്ടില്‍ പൂച്ചയുടെ തല അറുത്ത് കൊണ്ടിട്ട നിലയില്‍ കണ്ടെത്തി. എം.എല്‍.എയുടെ തൃശൂര്‍ അടാട്ടുള്ള വീട്ടിലെ തൊഴുത്തില്‍ പശുക്കള്‍ക്ക് ഭക്ഷണം നല്കുന്ന പാത്രത്തില്‍ നിന്നാണ് പൂച്ചയുടെ തല കണ്ടെത്തിയത്.
പുലര്‍ച്ചെ വീടിന് സമീപത്ത് ഒരാള്‍ നില്‍ക്കുന്നത് കണ്ടതായി അയല്‍വാസികള്‍ പറഞ്ഞു.
പൂര്‍ണമായും മൂടിവെച്ച പാത്രത്തിലാണ് പൂച്ചയുടെ തല കണ്ടത്. എന്നാല്‍ അത് കാര്യമാക്കാതെ കുഴിച്ചിടുകയും ചെയ്തു. പിന്നീട് പുലര്‍ച്ചെ അഞ്ചരയോടെ ഈ ഭാഗത്ത് ഒരാള്‍ നില്‍ക്കുന്ന കണ്ടെന്ന വിവരം അയല്‍വാസികള്‍ പറഞ്ഞതെന്നും പേടിപ്പെടുത്താന്‍ ആസൂത്രിതമായി ചെയ്തതാണിതെന്നും എം.എല്‍.എ ആരോപിച്ചു.
സംഭവത്തില്‍ പേരാമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments