ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കോവിഡ് പ്രതിരോധത്തിനായി ഉപയോഗിയ്ക്കുന്ന ഹൈഡ്രോക്സി ക്ളോറോക്വിന്റെ കയറ്റുമതി ഇന്ത്യനിര്‍ത്തലാക്കിയിരുന്നു. ഇതുസംബന്ധിച്ച് ഇന്ത്യയെ അമേരിക്ക ഭീഷണിപ്പെടുത്തി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വളച്ചൊടിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.
യുഎസ് പ്രസിഡന്റ് ട്രംപിന്റെ വാക്കുകള്‍ ഇങ്ങനെ :
‘അത്തരമൊരു തീരുമാനം അദ്ദേഹം സ്വീകരിച്ചതായി കരുതുന്നില്ല. അദ്ദേഹം മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിര്‍ത്തിയിരുന്നതായി എനിക്ക് അറിയാം. ഇന്നലെയും ഞാന്‍ അദ്ദേഹവുമായി വളരെ നല്ല രീതിയില്‍ സംസാരിച്ചിരുന്നു. ഇന്ത്യ അമേരിക്കയുമായി മികച്ച രീതിയില്‍ സഹകരിക്കുന്ന രാജ്യമാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയും അമേരിക്കയും വാണിജ്യ രംഗത്ത് പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഇത്തരമൊരു തീരുമാനം അദ്ദേഹത്തിന്റേതാണെങ്കില്‍ അക്കാര്യം എന്നോട് പറയേണ്ടതാണ്. ഞായറാഴ്ച രാവിലെയും മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി സംസാരിച്ചിരുന്നു. എന്നാല്‍ തീരുമാനം മറിച്ചാണെങ്കില്‍ എന്ത്‌കൊണ്ട് പ്രതികരണം ഉണ്ടായിക്കൂടാ?’
ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള മറുപടി മാത്രമാണ് ട്രംപ് നല്‍കിയത്. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകളെ ചില മാധ്യമങ്ങള്‍ ഇന്ത്യയോടുള്ള ഭീഷണിയായി ചിത്രീകരിക്കുകയായിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള ട്രംപിന്റെ ഒരു പ്രതികരണത്തെയാണ് ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമുള്ള വെല്ലുവിളിയായി ചിലര്‍ ചിത്രീകരിച്ചത്.
അതേസമയം, രോഗബാധ രൂക്ഷമായ രാജ്യങ്ങളിലേക്ക് ഇന്ത്യ ആവശ്യമായ മരുന്നുകളും മറ്റും കയറ്റി അയക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ പി.കെ മിശ്ര അദ്ധ്യക്ഷനായ കമ്മിറ്റിയാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം നേരത്തെ തന്നെ എടുത്തിരുന്നത്. അമേരിക്ക, സ്പെയിന്‍ ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നുകള്‍ ഇന്ത്യ കയറ്റി അയക്കാന്‍ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. ഇക്കാര്യം അമേരിക്കയെ അറിയിച്ചതുമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതാണ്.
Post Your Comments