Latest NewsNewsInternational

കോവിഡ് മരുന്ന് നല്‍കിയില്ലെങ്കില്‍ ശക്തമായി തിരിച്ചടിയ്ക്കുമെന്ന് ഭീഷണി :’മോദിയുടെ തീരുമാനം’ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് ട്രംപ് : വളരെ തന്ത്രപരമായ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

വാഷിംഗ്ടണ്‍ : രാജ്യത്ത് കോവിഡ് 19ന്റെ വ്യാപനത്തെ തുടര്‍ന്ന് കോവിഡ് പ്രതിരോധ മരുന്നിനായി ഉപയോഗിയ്ക്കുന്ന മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്റെ കയറ്റുമതി നിരോധിച്ചതിനെതിരെ ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് എത്തി. കയറ്റുമതിക്കു സമ്മതിച്ചില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി. ഇന്ത്യയില്‍ നിന്നുള്ള മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ യുഎസിനു നല്‍കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ്യത്ത് കോവിഡ് ബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍ മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തിവച്ചിരിക്കുകയാണ്.

Read Also : രാജ്യത്ത് കോവിഡ് കേസുകളിൽ വർദ്ധനവ്; മരണ സംഖ്യ 129 ആയി

അദ്ദേഹം (നരേന്ദ്ര മോദി) അങ്ങനെ ചെയ്യുമെങ്കില്‍ അതെന്നെ അദ്ഭുതപ്പെടുത്തുന്നു. കാരണം ഇന്ത്യയും യുഎസും തമ്മില്‍ നല്ല ബന്ധമാണ്. മരുന്നിന്റെ കയറ്റുമതി നിരോധിക്കാനുള്ള തീരുമാനം ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നു കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി അദ്ദേഹം തടഞ്ഞതിനെ മനസ്സിലാക്കാം. ഞങ്ങള്‍ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. നല്ല സംഭാഷണമായിരുന്നു. ഞങ്ങള്‍ക്ക് മരുന്ന് തരാന്‍ താങ്കള്‍ അനുവാദം നല്‍കുമെങ്കില്‍ അഭിനന്ദിക്കുന്നു. മറിച്ചാണ് തീരുമാനമെങ്കില്‍ പ്രശ്‌നമില്ല, പക്ഷേ തീര്‍ച്ചയായും തിരിച്ചടി ഉണ്ടാകും’- ട്രംപ് വിശദീകരിച്ചു.

കഴിഞ്ഞ ദിവസം ഈ മരുന്നിന്റെ കാര്യത്തില്‍ യുഎസിന് ഇളവ് നല്‍കണമെന്നും മരുന്ന് അനുവദിക്കണമെന്നും മോദിയോടു ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ കഴിഞ്ഞ ദിവസങ്ങളില്‍ ഇതേ കുറിച്ച് ഒന്നും പ്രതികരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. അതിനിടെ, ട്രംപിന്റെ ആവശ്യം കൂടി പരിഗണിച്ച് 24 മരുന്നുകളുടെ കയറ്റുമതി നിരോധനം പിന്‍വലിച്ചിട്ടുണ്ട

shortlink

Related Articles

Post Your Comments

Related Articles


Back to top button