
തിരുവനന്തപുരം• സംസ്ഥാനത്ത് ബുധനാഴ്ച 9 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
കണ്ണൂര്‍-4, ആലപ്പുഴ-2, പത്തനംതിട്ട-1, കാസര്‍ഗോഡ്-1, തൃശൂര്‍-1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇവരില്‍ നാല് പേര് വിദേശത്ത് നിന്ന് എത്തിയവരാണ്. രണ്ട് പേര് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. മൂന്ന്പേര്‍ക്ക് രോഗബാധിതരുമായുള്ള സമ്പര്‍ക്കം മൂലവുമാണ് രോഗം പകര്‍ന്നത്.
ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം 345 ആയി. നിലവില്‍ 259 പേരാണ് ചികിത്സയിലുള്ളത്.
13 പേര്‍ക്ക് ഇന്ന് രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു.
168 പേരെ ഇന്ന് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments