
കൊല്‍ക്കത്ത•പശ്ചിമ ബംഗാളിലെ അലിപൂർദുർ ജില്ലയില്‍ ക്വാറന്റൈന്‍ കേന്ദ്രത്തിൽ ജോലി ചെയ്യാൻ വിസമ്മതിച്ചതിന്റെ പേരിൽ രണ്ട് ആരോഗ്യ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കിയതായി അധികൃതർ അറിയിച്ചു.
ഏപ്രിൽ 3 നാണ് രണ്ട് ആരോഗ്യ പ്രവർത്തകരെയും കൽചിനി ബ്ലോക്കിലെ ഒരു ക്വരന്റൈന്‍ കേന്ദ്രത്തിൽ ഡ്യൂട്ടിക്ക് നിയോഗിച്ചത്. എന്നാല്‍, അവർ അവിടെ ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ കേന്ദ്രത്തില്‍ ജോലി ചെയ്യാൻ വിസമ്മതിച്ചതിനാലാണ് അവരുടെ സേവനങ്ങൾ അവസാനിപ്പിച്ചതെന്ന് അലിപൂർദാർ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ, ഡോ. സുബർണ ഗോസ്വാമി പറഞ്ഞു.
ഡ്യൂട്ടിയിലെ അശ്രദ്ധയും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതുമായി ബന്ധപ്പെട്ട ചുമതലകൾ നിർവഹിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറലും അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Post Your Comments