Latest NewsIndiaNewsTechnology

ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങളുടെ എണ്ണം, വീണ്ടും പരിധി ഏർപ്പെടുത്താനൊരുങ്ങി വാട്ട്സ്ആപ്പ്

ന്യൂ ഡൽഹി : കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന്, വ്യാജ സന്ദേശങ്ങൾ ഫോര്‍വേഡ് ചെയ്യുന്നത് തടയാൻ കർശന നടപടിയുമായി ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ്. ഫോര്‍വേഡ് ചെയ്യാവുന്ന സന്ദേശങ്ങളുടെ എണ്ണം ഒന്നായി നിജപ്പെടുത്തി. കൊവിഡ് 19 ബാധയില്‍ ലോകവും, രാജ്യവും പ്രതിസന്ധിയിലായ അവസ്ഥയില്‍ വ്യാപകമായി വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചതോടെയാണ് പുതിയ നീക്കവുമായി വാട്സ് ആപ്പ് രംഗത്തെത്തിയത്. നേരത്തെ തന്നെ ഇന്ത്യയില്‍ ഫോര്‍വേഡ് ചെയ്യാവുന്ന സന്ദേശങ്ങളുടെ എണ്ണം 5 എണ്ണമായി നിജപ്പെടുത്തിയിരുന്നു, ഇതിനു ശേഷമാണ് വീണ്ടും എണ്ണത്തിൽ കുറവ് വരുത്തുന്നത്.

Also read : സൗദി അറേബ്യയില്‍ പുതുതായി 147 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് പടരുന്ന സാഹചര്യത്തിൽ സത്യസന്ധമായ ഉറവിടമല്ലാത്ത എല്ലാ ഫോര്‍വേഡ് മെസേജുകള്‍ക്കും തടയിടാനായാല്‍ അതു ഉപയോക്താക്കളുടെ ഭീതി അകറ്റാനാവുമെന്ന് വാട്‌സ്ആപ്പ് കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയില്‍ ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണം 5 ആയി നിജപ്പെടുത്തിയ ശേഷം ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണം 25 ശതമാനം കുറഞ്ഞെന്നും വാട്ട്സ്ആപ്പ് അവകാശപ്പെടുന്നു. നിലവിൽ ഇത് ബീറ്റാ മോഡിലാണ് കാണുന്നത്. അധികം വൈകാതെ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്

അതേസമയം തെറ്റായ വിവരങ്ങളെ നേരിടാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഒരു ഫീച്ചര്‍ വാട്സ് ആപ് അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. സേര്‍ച്ച് മെസേജ് ഓണ്‍ ദി വെബ് എന്ന പേര് നൽകിയിരിക്കുന്ന ഫീച്ചര്‍ ഒരു സന്ദേശം ശരിയാണോ അതോ ആധികാരികമാണോ എന്ന് പരിശോധിക്കാന്‍ ഉപയോക്താവിനെ സാഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button