കോഴിക്കോട്: വൈറ്റമിന്‍ സി കോവിഡിന് പ്രതിവിധിയെന്ന് ശ്രീനിവാസന്‍, ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടി കുറിപ്പ് . വൈറ്റമിന്‍ സി കൊവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞു എന്നാണ് ശ്രീനിവാസന്റ പ്രസ്താവന. മാധ്യമം പത്രത്തില്‍ എഴുതിയ ലേഖനത്തിലായിരുന്നു ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞത്.
പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അടക്കം വിദഗ്ധര് വൈറ്റമിന്‍ സി കൊവിഡിന് പ്രതിവിധിയാണെന്ന് പറയുന്നുണ്ട്. വൈറ്റമിന്‍ സി ശരീരത്തിലെ ജലാംശം ആല്‍ക്കലൈന്‍ ആക്കി മാറ്റും. അപ്പോള്‍ ഒരു വൈറസിനും നില നില്‍ക്കാനാവില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷേ അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ആദ്യം തന്നെ ഈ വാദത്തെ എതിര്‍ത്തു. അവര്‍ക്ക് മരുന്നുണ്ടാക്കി വില്‍ക്കുന്നതിലാണ് താല്‍പര്യം. ലോകാരോഗ്യ സംഘടനയും നമ്മുടെ ഐഎംഐയും അതിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.
എന്നാല്‍ വൈറ്റമിന്‍ സി കൊവിഡിന് പ്രതിരോധം ആകുമെന്ന നടന്‍ ശ്രീനീവാസന്റെ പ്രസ്താവനക്ക് ചുട്ടമറുപടിയുമായി ഡോക്ടര്‍മാരും സോഷ്യല്‍ മീഡിയയും രംഗത്തുവന്നു. അസുഖ വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ഗൂഢാലോചന സിദ്ധാന്തമാണ് നിങ്ങള്‍ എഴുതിയിരിക്കുന്നത്. നിങ്ങള്‍ ചെയ്യുന്ന വ്യാജ പ്രചരണം സാമൂഹ്യദ്രോഹമാണെന്നും ഡോക്ടറായ ജിനേഷ് പിഎസ് പറഞ്ഞു. പുതിയ വാട്ട്സാപ്പ് കേശവന്‍മാമന്‍ വന്നുവെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.
മുന്‍പൊരിക്കല്‍ മരുന്നുകള്‍ കടലില്‍ വലിച്ചെറിയണം എന്ന് പത്രത്തില്‍ എഴുതിയ വ്യക്തി ആണ് നിങ്ങള്‍. എന്നിട്ട് നിങ്ങള്‍ക്ക് ഒരു അസുഖം വന്നപ്പോള്‍ കേരളത്തിലെ ഏറ്റവും മുന്തിയ ആശുപത്രികളിലൊന്നില്‍ ഏറ്റവും മികച്ച ചികിത്സ തേടിയ വ്യക്തിയാണ് നിങ്ങള്‍. ആ നിങ്ങളാണ് ഇപ്പോള്‍ വീണ്ടും വ്യാജപ്രചരണങ്ങള്‍ നടത്തുന്നതെന്ന് ഡോക്ടര്‍ ജിനേഷ് പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഡോക്ടര്‍ ജിനേഷ് പിഎസ് ശ്രീനിവാസന് മറുപടി നല്‍കിയത്.
Post Your Comments