KeralaLatest NewsNews

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മോഹൻലാൽ

തിരുവനന്തപുരം: കോവിഡ് 19ന് എതിരെയുള്ള പോരാട്ടത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നടൻ മോഹൻലാൽ. അമ്പത് ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം സംസ്ഥാനത്ത് ഇന്ന് പുതുതായി 9 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 4 പേര്‍ വിദേശത്ത് നിന്നും എത്തിയവരും, 2 പേർ നിസാമുദ്ദീന്‍ സമ്മേളനം കഴിഞ്ഞ് എത്തിയവരും സമ്പര്‍ക്കം മൂലം വൈറസ് വന്നത് 3 പേർക്കുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 336 ആയി. 263 പേരാണ് നിലവില്‍ 146686 പേരാണ് കോവിഡ് നിരീക്ഷണത്തില്‍ ഉള്ളത്. 131 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button