Latest NewsEducationNewsIndia

ലോക്ഡൗണ്‍: വിവിധ എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റി വച്ച്‌ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം

ന്യൂ ഡൽഹി : ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിവിധ എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റി വച്ച്‌ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം. ജെ.എന്‍.യു, യു.ജി.സി നെറ്റ്, ഇഗ്നൊ പി.എച്ച്‌.ഡി നീറ്റ്, ടി.ടി.ഇ തുടങ്ങിയ പ്രവേശന പരീക്ഷകൾ, നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി ഡയറക്ടര്‍ ജനറലിന്റെ ഉപദേശ പ്രകാരം ഒരു മാസത്തേക്ക് നീട്ടി വെക്കാൻ തീരുമാനിച്ചെന്നു കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാല്‍ അറിയിച്ചു.

Also read : കോവിഡ് -19; ഇന്ത്യയില്‍ ചിലയിടത്ത് സമൂഹവ്യാപനത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചതായി എയിംസ് ഡയറക്ടര്‍

ഐസിഎആര്‍, എന്‍സിഎച്ച്‌എം-ജി, മാനേജ്മെന്റ് കോഴ്സുകള്‍ തുടങ്ങിയ പരീക്ഷകളും മാറ്റിവെച്ചു. നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ നേരത്തെ തന്നെ നിർദേശിച്ചിരുന്നു. പുതുക്കിയ സമയക്രമം തയാറാക്കാന്‍ സിബിഎസ്‌ഇ, എന്‍ഐഒസ്, എന്‍ടിഎ എന്നിവയോടു മാനവവിഭവശേഷി മന്ത്രാലയം നിര്‍ദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button