KeralaLatest NewsNews

നീറ്റ് പരീക്ഷാ വിവാദത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ അന്വേഷണം ആരംഭിച്ചു

 

കൊല്ലം: ആയൂരിലെ നീറ്റ് പരീക്ഷാ വിവാദത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ അന്വേഷണം ആരംഭിച്ചു. എൻ.ടി.എ പ്രത്യേകം നിയോഗിച്ച മൂന്നംഗ സംഘമാണ് കേരളത്തിലെത്തി അന്വേഷണം ആരംഭിച്ചത്. പോലീസ് അന്വേഷണവും സമാന്തരമായി പുരോഗമിക്കുന്നുണ്ട്.

 

കഴിഞ്ഞ ദിവസമാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ മൂന്നംഗ പ്രത്യേക അന്വേഷണസംഘം കേരളത്തിൽ എത്തിയത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി സീനിയർ ഡയറക്ടർ ഡോ. സാധന പരാശറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണസംഘം ആയൂർ മാർത്തോമാ കോളജ് സന്ദർശിച്ച് മൊഴി രേഖപ്പെടുത്തി. കോളജിലെ അദ്ധ്യാപകരുടേയും പരീക്ഷാ നിരീക്ഷകരുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്.

 

പരാതിക്കാരായ വിദ്യാർത്ഥിനികളുടെ വീട്ടിൽ നേരിട്ട് എത്തി വിശദാംശങ്ങളും ശേഖരിച്ചു. സംഘത്തിനെ നേരിൽ കണ്ട് യൂത്ത് കോൺഗ്രസ് നിവേദനം നൽകി. അപമാനിതരായ വിദ്യാർത്ഥികൾക്കായി പ്രത്യേക നീറ്റ് പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു നിവേദനം. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എ.ആർ റിയാസിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ നിവേദനം നൽകിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button