
കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചിരിക്കുന്നതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും.
അതേസമയം, ഇന്നും കേരളത്തിലെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ് മുതൽ മലപ്പുറം വരെയും ഇടുക്കി ജില്ലയിലുമാണ് യെല്ലോ അലർട്ട്. കടലിൽ പോകുന്നതിന് മത്സ്യ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ വിലക്കും തുടരുകയാണ്.
Post Your Comments