ഹൈദരാബാദ്: ലോക്ക്ഡൗണ്‍ ഡ്യൂട്ടിയിലിരിക്കെ പോലീസ് ഉദ്യോഗസ്ഥന് കോവിഡ് ബാധ സ്ഥിരീകരിച്ചു. തെലങ്കാനയിലാണ് സംഭവം. ഡ്യൂട്ടിക്കിടെ ഇദ്ദേഹം ചുമച്ചതോടെ പരിശോധനയ്ക്ക് വിധേയനാകാൻ മേലുദ്യോഗസ്ഥൻ നിർദേശം നൽകിയിരുന്നു. ത്തുടർന്നുള്ള പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ ഉദ്യോഗസ്ഥൻ പ്രമേഹരോഗിയാണെന്നും റിപ്പോർട്ടുകളുണ്ട്. സഹപ്രവർത്തകരെല്ലാവരും നിരീക്ഷണത്തിലാണ്. തെലുങ്കാനയിൽ ഞായറാഴ്ച മാത്രം 30 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. എട്ട് പേര് കൂടി മരിച്ചതോടെ മരിച്ചവരുടെ എണ്ണം 129 ആയി. മഹാരാഷ്ട്രയില്‍ നാല് പേരും ആന്ധ്ര പ്രദേശില്‍ രണ്ടും രാജസ്ഥാന്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ഓരോരുത്തരുമാണ് ഇന്ന് മരിച്ചത്. പുതുതായി 404 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 4693 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 346 പേര്‍ക്ക് അസുഖം ഭേദമായി. കേരളത്തില്‍ ഇന്ന് 13 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആകെ 327 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 59 പേര് രോഗമുക്തി നേടി. രണ്ട് മരണം സംസ്ഥാനത്തുണ്ടായി. മഹാരാഷ്ട്രയില്‍ 120 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ആകെ 868 പേര്‍ക്ക് രോഗമുണ്ടായപ്പോള്‍ 56 പേര് രോഗമുക്തി നേടി. 49 മരണമാണ് സംസ്ഥാനത്തുണ്ടായത്.
ആന്ധ്ര പ്രദേശില്‍ 51 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആകെ 303 പേര് രോഗബാധിതരായപ്പോള്അഞ്ച് പേര് രോഗമുക്തി നേടി. മൂന്ന് പേരാണ് മരിച്ചത്. രാജസ്ഥാനില്‍ 22 പേര്‍ക്കാണ് ഇന്ന്് രോഗം സ്ഥിരീകരിച്ചത്. 288 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 25 പേര് രോഗമുക്തി നേടി. രണ്ട്് മരണം. കര്‍ണാടകത്തില്‍ 12 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 163. രോഗമുക്തി നേടിയത് 20 പേര്. നാല് പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്.
Post Your Comments