തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലി വീണ്ടും 10 കോടി രൂപയുടെ ധനസഹായവും ഒരു ലക്ഷം മാസ്‌കും സംഭാവനയായി നല്‍കി. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് യൂസഫലി 10 കോടി രൂപ സംഭാവന ചെയ്തത്. മാസ്‌കുകളുടെ ക്ഷാമം പരിഹരിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് ഒരു ലക്ഷം മാസ്‌കുകള്‍ എത്തിച്ച് നല്‍കി. യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍ മന്ത്രി കെ.കെ. ശൈലജയ്ക്ക് സഹായം കൈമാറി.
read also : കോവിഡ് 19 പ്രതിരോധ ഫണ്ട്: പ്രമുഖ മലയാളി പ്രവാസി വ്യവസായി യൂസഫലിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി
കൊവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി പ്രധാനമന്ത്രിയുടെ പി.എം. കെയേഴ്സ് ഫണ്ടിലേക്ക് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി 25 കോടി രൂപ നല്‍കി. മുമ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയും അദ്ദേഹം നല്‍കിയിരുന്നു.
കൊവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായ ഇടപ്പള്ളി ലുലുമാള്‍, ജന്മനാടായ തൃശൂര്‍ നാട്ടികയിലെ വൈ മാള്‍ എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് വാടകയില്‍ ഒരുമാസത്തെ ഇളവും അദ്ദേഹം നല്‍കിയിരുന്നു. രണ്ട് മാളുകളിലുമായി 12 കോടി രൂപയുടെ വാകടയിളവാണ് നല്‍കിയത്.
Post Your Comments