ദുബായ്: കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് യുഎഇയിയെ കൂടാതെ പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് വരാനുള്ള അവസരമൊരുക്കി കുവൈറ്റും. യുഎഇയും കുവൈറ്റും വിദേശികള്‍ക്ക് മടങ്ങാന്‍ അവസരമൊരുക്കിയിട്ടും വിമാനസര്‍വീസിന് കേന്ദ്ര സര്‍ക്കാര്‍ അനുമതിയില്ല. വിദേശികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ യുഎഇയും കുവൈറ്റും ഇതിനകം പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.. ലോക് ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14വരെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.
READ ALSO : ദുബായിലെ പ്രവാസി തൊഴിലാളികള്‍ക്ക് സ്വദേശത്തേയ്ക്ക് മടങ്ങാം… മന്ത്രാലയം അനുമതി നല്‍കി
പ്രായമായവരും, രോഗികളും വിസാകാലാവധി കഴിഞ്ഞവരും നാട്ടില്‍ അടിയന്തരമായി എത്തേണ്ടവരും ഉള്‍പ്പെടെ നിരവധിപേരാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ദുബായിലെ നൈഫടക്കം രോഗം വ്യാപിച്ച മേഖലകളില്‍ ഭീതിയോടെയാണ് പ്രവാസി തൊഴിാളികള്‍ കഴിയുന്നത്. അതേസമയം യുഎഇയില്‍ പുതുതായി 277 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2076 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Post Your Comments