Latest NewsSaudi ArabiaNewsGulf

കോവിഡ് 19 : സൗദിയിൽ 82 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

റിയാദ് : സൗദിയിൽ 82 പേർക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 2605 ആയി ഉയർന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കൊവിഡ് സംബന്ധിച്ച തത്സമയ വിവരങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക വെബ്‌സൈറ്റ് തിങ്കളാഴ്ച രാത്രി 9.54ഓടെ ഈ വിവരം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 203പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Also read : മരണ താണ്ഡവം നടത്തി കോവിഡ്-19 : ലോകത്ത് മരണം 70,000 കടന്നു : രോഗബാധിതര്‍ 12 ലക്ഷം കവിഞ്ഞു

2016 പേർ ചികിത്സയിലാണ്, 41 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. നാല് പേർ കൂടി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതിൽ രണ്ടു മരണം ജിദ്ദയിലും, ബാക്കി രണ്ടെണ്ണം അല്‍ഖോബാറിലും അല്‍ബദാഇയിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 38ആയി ഉയർന്നു. 551 പേർ രോഗമുക്തരായി. അതേസമയം റിയാദ്, ദമ്മാം, ജിദ്ദ ഉൾപ്പെടെ രാജ്യത്തിെൻറ ഒട്ടുമിക്ക മേഖലകളിലും ആഭ്യന്തര മന്ത്രാലയം 24 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാത്രി മുതൽ നിരോധനാജ്ഞ പ്രാബല്യത്തിൽ വന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button