Latest NewsNewsIndia

കൊറോണ ബാധ രൂക്ഷമാകാതിരിക്കാന്‍ യോഗി ആദിത്യനാഥ് ശക്തമായ നടപടികള്‍ സ്വീകരിച്ചു : കാരണമില്ലാതെ പുറത്തിറങ്ങിയാല്‍ അകത്ത് കിടക്കും

തബ്ലീഗ് മതസമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ എം.പി മാരുമായും മതനേതാക്കളുമായും അടിയന്തിര കൂടിക്കാഴ്ച

ലഖ്നൗ: കൊറോണ ബാധ രൂക്ഷമാകാതിരിക്കാന്‍ യോഗി ആദിത്യനാഥിന്റെ തീവ്രശ്രമം . തബ്ലീഗ് മതസമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍  എം.പി മാരുമായും മതനേതാക്കളുമായും അടിയന്തിര കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയുമായി അടുത്ത കിടക്കുന്ന പ്രദേശങ്ങളിലും നിസ്സാമുദ്ദീന്‍ തബ് ലീഗ് സമ്മേളനത്തില്‍ പോയി വന്നവരും കൊറോണ പടര്‍ത്തുന്ന സാഹ ചര്യമാണ് നടപടികള്‍ വേഗത്തിലാക്കുന്നത്.

read also : തബ്ലീഗി അംഗങ്ങള്‍ ഉടൻ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ കൊലപാതക ശ്രമത്തിന് കേസെടുക്കുമെന്ന് മുന്നറിയിപ്പ്

ആദ്യഘട്ടമെന്ന നിലയില്‍ രാജ്യത്തെ സംസ്ഥാനത്തെ എംപിമാരുമായും സംസ്ഥാന ത്തുനിന്നുള്ള കേന്ദ്രമന്ത്രിമാരുമായും മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തി. ഇതിനൊപ്പം വിവിധ മതനേതാക്കളുമായും ചര്‍ച്ച നടന്നു. സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികളും സാമ്പത്തിക സംവിധാനങ്ങളും ചര്‍ച്ചാ വിഷയമായി. എം.പി.മാര്‍ അവരവരുടെ മണ്ഡലങ്ങളില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന്റെ തുടര്‍പ്രവര്‍ത്തനവും യോഗി അറിയിച്ചു.

ദരിദ്രരായ ജനവിഭാഗങ്ങള്‍ക്കും വീടുകളില്‍ തീര്‍ത്തും ഒറ്റപ്പെട്ടു കഴിയുന്ന വൃദ്ധരായ വര്‍ക്കും പ്രഥമപരിഗണന നല്‍കിക്കൊണ്ടാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും യോഗി ഭരണകൂടം വ്യക്തിമാക്കി. സംസ്ഥാനത്ത് നിലവില്‍ ഗൗതം ബുദ്ധ നഗറിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊറോണ ബാധിതരായവര്‍. 58 പേര്‍ക്കാണ് ഇവിടെ കൊറോണ ബാധിച്ചത്. സംസ്ഥാനത്തെ 31 ജില്ലകളിലാണ് രോഗബാധിതരുള്ളതെന്നും തബ് ലീഗില്‍ പങ്കെടുത്തവര്‍ 1499 പേരുണ്ടെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി അവിനാശ് കുമാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button