ഡെറാഡൂണ്‍: കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തബ്ലീഗി അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഉത്തരാഖണ്ഡ് പൊലീസ്. ഏതെങ്കിലും സമ്മേളനങ്ങളില്‍ പങ്കെടുക്കുകയോ ഉത്തരാഖണ്ഡില്‍ താമസിക്കുകയോ ചെയ്യുന്ന തബ്ലീഗി അംഗങ്ങള്‍ ഇന്ന് തന്നെ റിപ്പോർട്ട് ചെയ്‌തില്ലെങ്കിൽ അവര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുമെന്നാണ് മുന്നറിയിപ്പ്. എത്തുന്നവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും, ആവശ്യമെങ്കില്‍ വൈദ്യസഹായം നല്‍കുമെന്നും ഡി.ജി.പി അനില്‍ കെ രതൂരി അറിയിച്ചു. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം, ഭരണകൂടവും, പൊലീസ് ഉദ്യോഗസ്ഥരും ഇവരെ കണ്ടെത്താൻ ശ്രമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഏപ്രില്‍ 6 ന് ശേഷം ആരെങ്കിലും മനപൂര്‍വ്വം ഒളിച്ചിരിക്കുകയാണെന്നും ആ വ്യക്തിക്ക് കോവിഡ് ഉണ്ടെന്നും അറിഞ്ഞാല്‍, ദുരന്തനിവാരണ നിയമത്തിന് പുറമെ കൊലപാതകശ്രമത്തിനും അയാള്‍ക്കെതിരെ പേരില്‍ നടപടി സ്വീകരിക്കും. അയാള്‍ കാരണം ഗ്രാമത്തിലോ പ്രദേശത്തോ ആരെങ്കിലും മരിച്ചാല്‍ കൊലപാതകക്കുറ്റം ചുമത്തുമെന്നുമാണ് അറിയിപ്പ്.
Post Your Comments