തിരുവനന്തപുരം: കോവിഡ് 19 വൈറസിനെതിരെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായി ഹോമിയോ മരുന്ന് നിർദേശിച്ച വി.കെ. പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. വൈറസ് രോഗബാധയ്ക്കെതിരെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഹോമിയോ പ്രതിരോധ മരുന്ന് ആവശ്യമുള്ള വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലുള്ളവര്‍ക്ക് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ലഭ്യമാക്കുന്നു എന്നായിരുന്നു പോസ്റ്റ്. താല്‍പര്യമുള്ളവര്‍ക്ക് ബന്ധപ്പെടുവാനായി ഒരു ലിങ്കും നല്‍കിയിട്ടുണ്ട്. വൈറസ് രോഗങ്ങള്‍ക്കെതിരെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനാണ് ഈ മരുന്ന് ഉപയോഗിക്കുന്നത് താത്പര്യമുള്ളവര്‍ മാത്രം ഉപയോഗിക്കാം എന്ന് കമന്റായും അദ്ദേഹം പോസ്റ്റ് ചെയ്‌തിട്ടുണ്ട്. പരീക്ഷിച്ച് വിജയം കണ്ടെത്തിയതിന് തെളിവുകള്‍ ഇല്ലാത്ത ഒരു മരുന്ന് എം.എല്‍.എ. എന്തടിസ്ഥാനത്തിലാണ് ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതെന്നാണ് ആളുകൾ ചോദിക്കുന്നത്.
Read also: ലോകം കൊറോണ ഭീതിയിൽ വലയുമ്പോൾ ചൈനയ്ക്ക് 11,000 കോടി വരുമാനം; ലോകത്തെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
വൈറസ് രോഗബാധയ്ക്കെതിരെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള Homoeo പ്രതിരോധമരുന്ന് ആവശ്യമുള്ള വട്ടിയൂർക്കാവ് മണ്ഡലത്തിലുള്ളവർക്ക് MLA യുടെ നേതൃത്വത്തിൽ മരുന്ന് ലഭ്യമാക്കുന്നു. Homoeo Medical College ഹോമിയോപ്പതി ഡിപ്പാർട്ടുമെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് ഈ സംരംഭം. താൽപര്യമുള്ള Res. Asson / സംഘടന താഴെ പറയുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക.
Post Your Comments