തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരമുള്ള ഏകതാ ദീപത്തിന് ശേഷം ധനമന്ത്രി തോമസ് ഐസക്കിന് സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പ്രവാഹമാണ്. ധാനമന്ത്രി നരേന്ദ്ര മോദിയുടെ ഐക്യ ദീപത്തെ മുഖ്യമന്ത്രി പിണറായി വിജയന് പോലും ഏറ്റെടുത്തു. ഇതോടെയാണ് ബിജെപി അണികൾ തോമസ് ഐസക്കിനെതിരെ അതിശക്തമായ ട്രോളുമായി രംഗത്ത് വരുന്നത്. ലൈറ്റണച്ചാല്‍ ഗ്രിഡ് തകരാറാകുമെന്ന വാദവുമായി ബന്ധപ്പെട്ടാണ് ട്രോളുകള്‍.
കോവിഡ് പ്രതിരോധത്തിനുള്ള ആത്മവിശ്വാസം കൂട്ടുന്നതിനായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ദീപം കത്തിക്കിലിനെ വിമര്‍ശിച്ച് 9 മിനിട്ട് തുടര്‍ച്ചയായി ലൈറ്റണച്ചാല്‍ ഗ്രിഡ് തകര്‍ന്നുപോകുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദമാണ് സോഷ്യല്‍ മീഡിയ ഇപ്പോഴും ചര്‍ച്ചയാകുന്നത്. 2019 മാര്‍ച്ച് 30ന് ഭൗമമണിക്കൂര്‍ ആചരിക്കാനായി രാത്രി 8.30 മുതല്‍ 9.30വരെ അന്ന് കേരള സര്‍ക്കാറിന്റെ ആഹ്വാനം പ്രകാരം ലൈറ്റണിച്ചിരുന്നു. അന്ന് തകരാത്ത ഗ്രിഡ് ഇപ്പോള്‍ എങ്ങനെയാണ് തകരുന്നത് എന്നാണ് ട്രോളന്മാര് ചോദിക്കുന്നത്. മാത്രമല്ല ഐസക്കിന്റെ പ്രതികരണം പ്രധാനമന്ത്രി പറഞ്ഞതിനെ വളച്ചൊടിക്കയായിരുന്നെന്നും വിമര്‍ശനം ഉണ്ട്.
കച്ചവടക്കാരന് കൊറോണ : ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളിമാര്ക്കറ്റായ നാസിക് അടച്ചു
മുഴുവന്‍ ലൈറ്റുകളും അണക്കാന്‍ അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞിട്ടില്ല. കേന്ദ്ര ഊര്‍ജമന്ത്രാലയവും ഇതുസംബന്ധിച്ച് വിശദീകരണവുമായി രംഗത്ത് എത്തി. പിന്നീട് ഐക്യ ദീപം വിജയിച്ചു. ഗ്രിഡിന് ഒന്നും സംഭവിച്ചില്ല. ഇതോടെയാണ് തോമസ് ഐസക്കിനെതിരെ ബിജെപി അണികൾ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത് . ബിജെപി സംസ്ഥാന ട്രഷറർ ജെ ആർ പത്മകുമാറിന്റെ അവസാന പോസ്റ്റ് തോമസ് ഐസക്കിനുള്ള ട്രോളാണ്. ശാസ്ത്രജ്ഞന് തോറ്റു രാജ്യം ജയിച്ചു. എന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.പിണറായി വിജയനും ഓദ്യോഗിക വസതിയുടെ ലൈറ്റ് അണച്ചതു കൊണ്ട് തോമസ് ഐസക്കിന് സൈബര്‍ സഖാക്കളുടെ പ്രതിരോധ സഹായവും കിട്ടുന്നില്ല.
Post Your Comments