Latest NewsNewsIndia

മതസമ്മേളനത്തില്‍ വനിതകള്‍ പങ്കെടുത്തു : മതപ്രബോധനത്തിനായി വിവിധ കേന്ദ്രങ്ങളില്‍ താമസിക്കുകയും ചെയ്തിട്ടുള്ളതായി രഹസ്യാന്വേഷണ ഏജന്‍സികള്‍

ചെന്നൈ : ഇന്ത്യയില്‍ കൊറോണ വ്യാപനത്തിനു കാരണമായ നിസാമുദ്ദീന്‍ മതസമ്മേളനമാണ് ഹോട്ട് സ്‌പോട്ട്. തമിഴ്‌നാട്ടിലാണ് സ്ഥിതി ഗുരുതരമായിരിക്കുന്നത്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം 571 ആയി. കഴിഞ്ഞ ചൊവ്വാഴ്ചയ്ക്കു ശേഷം 530 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒട്ടുമിക്ക ആളുകളും മതസമ്മേളനത്തില്‍ പങ്കെടുത്തവരോ ഇവരുമായി നേരിട്ടു സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരോ ആണ്. കോവിഡ് ബാധിച്ചു മരിച്ച അഞ്ചില്‍ നാലു പേര്‍ക്കും മതസമ്മേളനവുമായി ബന്ധമുണ്ടെന്നത് ആശങ്കയ്ക്കിടയാക്കുന്നു.

read also : തബ് ലീഗ് സമ്മേളനത്തോടെ രാജ്യം കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക് : 12 മണിക്കൂറിനുള്ളില്‍ 26 മരണം; രോഗികളുടെ എണ്ണം 4289 ആയി ഉയര്‍ന്നതോടെ ആശങ്കയോടെ കേന്ദ്രം

അതേസമയം, മതസമ്മേളനത്തില്‍ വനിതകള്‍ പങ്കെടുത്തിട്ടുണ്ടെന്നും അങ്ങനെ പങ്കെടുത്ത സ്ത്രീകള്‍ തമിഴ്‌നാട്ടില്‍ തിരിച്ചെത്തുകയും മതപ്രബോധനത്തിനായി വിവിധ കേന്ദ്രങ്ങളില്‍ താമസിക്കുകയും ചെയ്തിട്ടുള്ളതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്താനും ഇങ്ങനെ താമസിച്ച ആളുകളെ കണ്ടെത്താനും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാര്‍ക്കു കീഴിലുള്ള ടാസ്‌ക് ഫോഴ്‌സ് ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. തബ്ലീഗ് ജമാഅത്തിന്റെ കോര്‍ഡിനേറ്ററുമായി ബന്ധപ്പെട്ട് മുഴുവന്‍ വനിതാ പ്രചാരകരെ കണ്ടെത്തുവാനും ഇവര്‍ താമസിച്ച സ്ഥലങ്ങളും വീടുകളും കണ്ടെത്തി ഐസലേഷന്‍ നടപടികള്‍ നടപ്പാക്കാനാണ് തീവ്രശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button