Latest NewsIndia

തബ്ലീഗ് മതസമ്മേളനത്തിലെ സ്ത്രീകൾ നിരവധി വീടുകളില്‍ താമസിച്ചു; തമിഴ്‌നാട്‌ ആശങ്കയിൽ

കോവിഡ് ബാധിച്ചു മരിച്ച അഞ്ചിൽ നാലു പേർക്കും മതസമ്മേളനവുമായി ബന്ധമുണ്ടെന്നത് ആശങ്കയ്ക്കിടയാക്കുന്നു

ചെന്നൈ ∙ കോവിഡ് ബാധയെ തുടർന്ന് തമിഴ്നാട്ടിൽ സ്ഥിതി അതീവ ഗുരുതരം. സംസ്ഥാനത്ത് രോഗികളുടെ എണ്ണം 571 ആയി. കഴിഞ്ഞ ചൊവ്വാഴ്ചയ്ക്കു ശേഷം 530 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒട്ടുമിക്ക ആളുകളും മതസമ്മേളനത്തിൽ പങ്കെടുത്തവരോ ഇവരുമായി നേരിട്ടു സമ്പർക്കത്തിൽ ഉണ്ടായിരുന്നവരോ ആണ്. കോവിഡ് ബാധിച്ചു മരിച്ച അഞ്ചിൽ നാലു പേർക്കും മതസമ്മേളനവുമായി ബന്ധമുണ്ടെന്നത് ആശങ്കയ്ക്കിടയാക്കുന്നു.

മതസമ്മേളനത്തിൽ വനിതകൾ പങ്കെടുത്തിട്ടുണ്ടെന്നും അങ്ങനെ പങ്കെടുത്ത സ്ത്രീകൾ തമിഴ്നാട്ടിൽ തിരിച്ചെത്തുകയും മതപ്രബോധനത്തിനായി വിവിധ കേന്ദ്രങ്ങളിൽ താമസിക്കുകയും ചെയ്തിട്ടുള്ളതായി രഹസ്യാന്വേഷണ ഏജൻസികൾ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നു മതസമ്മേളനത്തിൽ പങ്കെടുത്ത സ്ത്രീകൾക്കാർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല എന്നതാണ് അധികൃതർക്ക് ആശ്വാസം പകരുന്നത്.

പള്ളിയിൽ താമസിക്കുക എന്ന പുരുഷന്മാരുടെ രീതിയിൽ നിന്നു വ്യത്യസ്തമായി ചെല്ലുന്ന സ്ഥലങ്ങളിലെ വീടുകളിൽ അതിഥികളായി താമസിച്ചാണ് സ്ത്രീകൾ മതപ്രബോധനം നടത്തിയതെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരം. ഇതിനാൽ രോഗവ്യാപന സാധ്യത കൂടുതലാണ്. ഇത്തരം സ്ഥലങ്ങൾ കണ്ടെത്താനും ഇങ്ങനെ താമസിച്ച ആളുകളെ കണ്ടെത്താനും ജില്ലാ പൊലീസ് മേധാവിമാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാർക്കു കീഴിലുള്ള ടാസ്ക് ഫോഴ്സ് ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.

തബ്‌ലീഗ് ജമാഅത്തിന്റെ കോർഡിനേറ്ററുമായി ബന്ധപ്പെട്ട് മുഴുവൻ വനിതാ പ്രചാരകരെ കണ്ടെത്തുവാനും ഇവർ താമസിച്ച സ്ഥലങ്ങളും വീടുകളും കണ്ടെത്തി ഐസലേഷൻ നടപടികൾ നടപ്പാക്കാനാണ് തീവ്രശ്രമം. സംസ്ഥാന സർക്കാർ‌ ഇന്ന് 338 പേരുടെ കോവിഡ് പരിശോധനാ ഫലമാണ് പ്രതീക്ഷിക്കുന്നത്. ഇവരിൽ പലരും മതസമ്മേളനത്തിൽ പങ്കെടുത്തവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button