തിരുവനന്തപുരം: ചൂടിന് ആശ്വാസമായി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ വേനൽ മഴ. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഇടിയോടുകൂടി ശക്തമായ മഴ പെയ്തത്. കോട്ടയത്തും എറണാകുളത്തും തലസ്ഥാന നഗരിയിലും സാമാന്യം ശക്തമായ മഴ ലഭിച്ചു. പലയിടങ്ങളിലും റോഡുകളില്‍ വെള്ളം കയറുകയും വൈദ്യുതി തകരാറിലാവുകയും ചെയ്‌തു. കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ വ്യാഴാഴ്ച വരെ ഇടിയോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം വൈറല്‍ പനി, ഡെങ്കിപ്പനി, കൊതുകുജന്യ രോഗങ്ങള്‍ എന്നിവ പടരാന്‍ സാദ്ധ്യതയുള്ളതായി ആരോഗ്യവിദഗ്ദ്ധരും ഡോക്ടര്‍മാരും മുന്നറിയിപ്പ് നല്‍കി. മഴവെള്ളം കെട്ടിനില്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും പരിസരം ശുചീകരിക്കണമെന്നും അവർ മുന്നറിയിപ്പ് നൽകി.
Post Your Comments