ന്യൂഡൽഹി: കോവിഡ് പ്രതിരോധ കിറ്റിന്റെ ചിത്രം പങ്കുവെച്ച് വിമർശനം ഏറ്റുവാങ്ങി രാഹുല്‍ ഗാന്ധി. ലോകത്ത് കോവിഡ് പ്രതിരോധ കിറ്റില്‍ മാസ്‌ക്കും സാനിറ്റൈസറും ഗ്ലൗസുമൊക്കെയുള്ളപ്പോള്‍ ഇന്ത്യയില്‍ പാത്രവും തവിയും വിളക്കും ടോര്‍ച്ചുമൊക്കെയാണെന്ന് കാണിക്കുന്ന ചിത്രമാണ് രാഹുല്‍ പങ്കുവെച്ചത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ശുചീകരണ തൊഴിലാളികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിങ്ങനെ കോവിഡിനെതിരെ പോരാടുന്നവര്‍ക്ക് നന്ദി പറയുന്നതിന് ഒപ്പം അവര്‍ക്ക് ആവശ്യമുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഉറപ്പ് വരുത്തുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
Read also: കൊറോണ ബാധിച്ച് അമേരിക്കയില്‍ രണ്ടു മലയാളികള്‍ കൂടി മരിച്ചു
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം അനുസരിച്ച് കോടിക്കണക്കിന് ആളുകൾ ഇന്നലെ ദീപം കൊളുത്തിയിരുന്നു. തിരുവനന്തപുരത്തും ക്ലിഫ് ഹൗസ് പരിസരത്തെ വിളക്കുകള്‍ അണയ്ക്കുകയും മുഖ്യമന്ത്രിമാരുടേയും മറ്റു മന്ത്രിമാരുടേയും ഓഫീസുകളിലെ ജീവനക്കാര്‍ ദീപം തെളിയിക്കുകയും ചെയ്‌തിരുന്നു.
#Covid19 के विरुद्ध लड़ने वाले स्वास्थ्य क्षेत्र के डॉक्टर, नर्स, सफ़ाई कर्मचारी आदि सबका आभार व्यक्त करने के साथ ही, हमें ये भी याद रखना होगा कि अब तक सब को सुरक्षा उपकरण नहीं मिले हैं।बिना उपकरण के कई समर्पित कर्मचारी निरंतर जान जोखिम में डालने पर मजबूर हैं। pic.twitter.com/snZhszHHFW
— Rahul Gandhi (@RahulGandhi) April 5, 2020
Post Your Comments