ന്യൂഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ ഉപകരണങ്ങള്‍ ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ മതിയായ സുരക്ഷാ ഉപകരണങ്ങളില്ലാതെ ജീവന് പണയംവച്ചാണ് ജോലി ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ശുചീകരണ ജീവനക്കാര്‍ എന്നിവര്‍ക്കൊന്നും മതിയായ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കിയിട്ടില്ല. ജീവന് പണയപ്പെടുത്തിയാണ് അവരെല്ലാം ജോലി ചെയ്യുന്നത്. ഇവരെ നാം മാനിക്കേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
Post Your Comments