മുംബൈ: കൊറോണ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മാര്‍ക്കറ്റായ നാസിക്ക് അടച്ചു. ലാസല്‍ഗാവ് മാര്‍ക്കറ്റിലെ കച്ചവടക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് മാര്‍ക്കറ്റ് അടച്ചത്. കൂടുതല്‍പേരിലേക്ക് രോഗവ്യാപനം തടയുന്നതിന് വേണ്ടിയാണ് നടപടി.
അതേ സമയം മാര്‍ക്കറ്റ് അടച്ചിടുന്നതോടെ ഉള്ളി ക്ഷാമത്തിനും വിലക്കയറ്റത്തിനും സാധ്യതയുണ്ട്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ഉള്ളി എത്തിക്കുന്ന പ്രധാനമാര്‍ക്കറ്റുകളിലൊന്നാണ് നാസിക്ക്. ദിനംപ്രതി ശരാശരി 35000 ക്വിന്റല്‍ ഉള്ളി വ്യാപാരം നടക്കുന്ന മാര്‍ക്കറ്റാണ് ഇത്.
കൊറോണ;രാജ്യത്ത് മരണം 100 കടന്നു, ഇന്നലെ മാത്രം ഏറ്റവും ഉയർന്ന മരണ നിരക്ക്
വ്യാപാരിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ നാസിക്കിലെ മറ്റ് മാര്‍ക്കറ്റുകളും അടച്ചിടാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. അടച്ചിടുന്ന മാര്‍ക്കറ്റുകള്‍ എന്ന് തുറക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
Post Your Comments