മലപ്പുറം: മലപ്പുറം ആദ്യം കോവിഡ് സ്ഥിരീകരിച്ച രോഗി ആശുപത്രി വിട്ടു. മഞ്ചേരി ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വണ്ടൂര്‍ വാണിയമ്പലം സ്വദേശിയാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഉംറ കഴിഞ്ഞെത്തിയ ഇവര്‍ക്ക് കഴിഞ്ഞ മാസം 16നാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
അതേസമയം രാജ്യത്ത് കോവിഡ് മരണം 100 കടന്നു, ആകെ രോഗബാധിതരുടെ എണ്ണം നാലായിരവും കടന്നു. ഏറ്റവും ഒടുവില്‍ കിട്ടുന്ന കണക്കുകള്‍ അനുസരിച്ച് 109 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 4067 ആയി.
അതേസമയം സൗത്ത് മുംബൈയിലെ വൊക്കാഡെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും കൂട്ടത്തോടെ കോവിഡ് രോഗം സ്ഥിരീകരിച്ചു. ഡോക്ടര്‍മാരും നഴ്‌സുമാരുമായി 53 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 46 പേരും മലയാളി നഴ്‌സുമാരാണ്. ബാക്കിയുള്ളവരില്‍ മൂന്ന് പേര്‍ ഡോക്ടര്‍മാരാണ്.
Post Your Comments