തിരുവനന്തപുരം: സൗജന്യമായി വിതരണം ചെയ്യുന്ന റേഷനരിയിലുള്‍പ്പെടെ തൂക്കത്തില്‍ കുറവ് വരുത്തി വില്‍പന നടത്തിയ 53 റേഷന്‍ കടകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് കേസെടുത്തു. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ചില റേഷന്‍ കടകളില്‍ നിന്ന് നല്‍കിയ പത്ത് കിലോ അരിയില്‍ ഒരു കിലോയും പതിനഞ്ച് കിലോ അരിയില്‍ ഒന്നര കിലോയും വരെ കുറവുള്ളതായി കണ്ടെത്തി.
ഐക്യ ദീപം: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി ഇന്ത്യന്‍ ആര്‍മിയും
ഇതിന് പുറമേ മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനത്താകെ 53 റേഷന്‍ കടകള്‍ക്കെതിരെയാണ് കേസെടുത്തത്. 12 റേഷന്‍ കടയുടമകളില്‍ നിന്ന് 55,000 രൂപ പിഴ ഈടാക്കി. ഉപഭോക്താക്കള്‍ക്ക് കണ്‍ട്രോള്‍ റൂമിലും 1800 425 4835 എന്ന ടോള്‍ ഫ്രീ നമ്പരിലും സുതാര്യം മൊബൈല്‍ ആപ്ലിക്കേഷനിലും lmd.kerala.gov.in ലും പരാതികള്‍ അറിയിക്കാമെന്ന് ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ അറിയിച്ചു.
Post Your Comments