Latest NewsIndia

ഐക്യ ദീപം: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി ഇന്ത്യന്‍ ആര്‍മിയും

വൈദ്യുത വിളക്കുകള്‍ അണച്ച്‌ മെഴുതിരികളും മണ്‍ചിരാതും തെളിയിച്ചാണ് ജവാന്മാര്‍ ഐക്യദീപത്തില്‍ പങ്കാളികളായത്.

ഡല്‍ഹി: കൊറോണ വൈറസ് ബാധയ്‌ക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ ആര്‍മിയും. പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം കരസേന ദീപം തെളിയിച്ചു. വൈദ്യുത വിളക്കുകള്‍ അണച്ച്‌ മെഴുതിരികളും മണ്‍ചിരാതും തെളിയിച്ചാണ് ജവാന്മാര്‍ ഐക്യദീപത്തില്‍ പങ്കാളികളായത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാരായ ഹര്‍ഷര്‍ധന്‍, യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു, ബാബാ രാംദേവ് തുടങ്ങിയവര്‍ വിവിധ ദീപം തെളിയിക്കലില്‍ പങ്കുചേര്‍ന്നു. പ്രശസ്ത നടൻ രജനി കാന്ത്, നടി നയൻ താര, തുടങ്ങിയവരും ദീപം തെളിയിക്കലിൽ പങ്കുചേർന്നു.

പ്രശസ്ത സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റർ അന്തരിച്ചു

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കോടിക്കണക്കിന് ജനങ്ങളാണ് വീട്ടിലെ ലൈറ്റുകള്‍ അണച്ച്‌ ദീപം തെളിയിച്ചത്. ജാതി മത, രാഷ്ട്രീയ ഭേദമന്യേ നിരവധി പേര്‍ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളായി. രാജ്യം മുഴുവന്‍ ഒരേ മനസോടെയാണ് ഇന്ന് ഐക്യദീപം തെളിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button