തിരുവനന്തപുരം : ഓരോ നൂറു വര്‍ഷം കൂടുമ്പോഴും ഇന്ത്യ കടന്നു പോകുന്നത് ഓരോ മഹാമാരിയിലൂടെ . ചരിത്രം പറയുന്നത് ഇങ്ങനെ. ഓരോ നൂറു വര്‍ഷം കൂടുമ്പോഴും ഓരോ മഹാമാരിയിലൂടെ കടന്നുപോവുക., ഇന്ത്യാചരിത്രത്തെ ബാധിച്ചിരിക്കുന്ന അനിവാര്യതയാണിത്. 1918- 1919 കാലഘട്ടത്തില്‍ ലോകജനസംഖ്യയുടെ പകുതിയെയും തുടച്ചുമാറ്റിയ എച്ച് 1 എന്‍ 1 സ്പാനീഷ് ഫ്‌ളൂ കടല്‍കടന്ന് വന്നത് മുംബൈയിലാണ്.
ഒന്നാം ലോകമഹായുദ്ധശേഷം എത്തിയ ബ്രിട്ടീഷ് സൈനികരിലാണ് ആദ്യം രോഗം കണ്ടത്. 2 കോടി ഇന്ത്യക്കാരെ വൈറസ് നാമാവശേഷമാക്കി. 5 കോടി ആളുകള്‍ രോഗബാധിതരായി. ഇതേ വര്‍ഷം തന്നെ രാജ്യം വരള്‍ച്ചയുടെയും പിടിയിലായി. ഗാന്ധിജിയെയും ഈ രോഗം ബാധിച്ചു.
ഈ വിഷജ്വരം ആഞ്ഞടിച്ച് നൂറു വര്‍ഷം പിന്നിടുന്ന വേളയില്‍ അന്നത്തെ മഹാമാരിയുടെ അത്രത്തോളം ആഗോള വ്യാപനവുമായി കോവിഡും എത്തി എന്നത് യാദൃശ്ചികമാവാം. ഈ വൈറസിനെയും നാം സമ്പര്‍ക്ക വിലക്കിലൂടെ (ക്വാറന്റീന്‍) തോല്‍പ്പിക്കും. കാരണം ഇതിലും വലുതിനെ നേരിട്ട ചരിത്രമാണ് ഈ മണ്ണിനുള്ളത്.
Post Your Comments