ന്യൂയോർക്: കോവിഡ് മഹാമാരി പരിഗണിച്ച് അമേരിക്ക ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് പ്രാബല്യത്തില്‍ വരുന്നതിനു മുമ്ബ് യുഎസിലെത്തിയത് നാലുലക്ഷം ചൈനക്കാര്‍. അമേരിക്കന്‍ വ്യോമയാന കമ്പനിയായ വാരിഫ്ളൈറ്റിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് കണക്കുകള്‍ പുറത്തുവിട്ടത്.വൈറസ് വിവരം ചൈന പുറത്ത് വിട്ടതിന് പിന്നാലെ അമേരിക്കയിലെ 17 നഗരങ്ങളിലേക്ക് പറന്നിറങ്ങിയത് 1300ലധികം വിമാനങ്ങളാണ്.
ജനുവരിയുടെ തുടക്കത്തില്‍, ചൈന വൈറസ് വ്യാപനത്തിന് ഭീകരത തുറന്നു പറയാതിരുന്ന സമയങ്ങളില്‍ ചൈനീസ് യാത്രക്കാരെ യു.എസ് വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നില്ല. ട്രംപ് ഭരണകൂടത്തിന്റെ യാത്രാ നിരോധനത്തിന് മുമ്പ് 4,30,000 പേരാണ് ചൈനയില്‍നിന്ന് അമേരിക്കയിലെത്തിയത്. ഇതില്‍ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ നിന്നും മാത്രം ആയിരത്തോളം യാത്രക്കാരുണ്ടായിരുന്നു.
സൗജന്യ റേഷനില്‍ തൂക്കക്കുറവ്: 53 റേഷന്‍ കടകള്‍ക്കെതിരെ കേസ്
ലോകത്താകമാനം 12 ലക്ഷത്തോളം കോവിഡ്-19 രോഗികളുള്ളതില്‍, മൂന്ന് ലക്ഷത്തിലധികം പേര്‍ അമേരിക്കയിലാണ്. നേരത്തെ ചൈനയെ കുറ്റപ്പെടുത്തി ട്രംപ് രംഗത്തെത്തിയിരുന്നു . ചൈന വിവരങ്ങള്‍ മറച്ചുവെച്ചതിന് ലോകം വില നല്‍കുകയാണെന്ന് ട്രംപ് പറഞ്ഞു. ബെയ്ജിങ്ങാണ് ഇതിന് ഉത്തരവാദിയെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
മാസങ്ങള്‍ക്ക് മുമ്ബ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ കൊറോണ വൈറസ് ബാധയെ കുറിച്ച് അറിഞ്ഞിരുന്നുവെങ്കില്‍ കൃത്യമായ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാമായിരുന്നു. ചൈന കൊറോണ വൈറസ് ബാധയെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ടില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.
Post Your Comments