KeralaLatest NewsIndia

മലപ്പുറത്ത് സമൂഹ അടുക്കള വഴി ഭക്ഷണം വാങ്ങിയ വയോധികനെ സിപിഎം പ്രവർത്തകൻ അവഹേളിച്ചെന്ന് പരാതി, കഴിച്ച ഭക്ഷണത്തിന്റെ വില നൽകി വയോധികൻ

അപമാനിതനായ ഖാലിദ് ഭക്ഷണപൊതി തിരിച്ചുകൊടുക്കുകയും അഞ്ചു ദിവസം കഴിച്ച ഭക്ഷത്തിന്റെ വിലയായി മൂന്നൂറ് രൂപ പഞ്ചായത്ത് ഓഫീസില്‍ കൊണ്ടുപോയി കൊടുക്കുകയും ചെയ്തു.

മലപ്പുറം: മലപ്പുറത്ത് സമൂഹ അടുക്കള വഴി ഭക്ഷണം വാങ്ങിയ വൃദ്ധനെ സിപിഎം പ്രവർത്തകൻ അവഹേളിച്ചെന്ന് പരാതി. വളണ്ടിയറായ സിപിഎം പ്രവര്‍ത്തകൻ ഭക്ഷണം വാങ്ങാനെത്തിയ തന്നെ അപമാനിച്ചെന്ന് 85കാരനായ ഖാലിദ് പറഞ്ഞു. കഴിച്ച ഭക്ഷണത്തിന് വളണ്ടിയറായ അബു നൗഫൽ കണക്ക് പറഞ്ഞു.

സൗജന്യ റേഷൻ കിട്ടുന്നില്ലേ? പിന്നെന്തിന് ഭക്ഷണം വാങ്ങുന്നുവെന്ന് വളണ്ടിയറായ സിപിഎം പ്രവർത്തകൻ ചോദിച്ചെന്ന് ഖാലിദ് പറഞ്ഞു. മലപ്പുറം കരുളായിയിലാണ് സംഭവം. ഇതോടെ അപമാനിതനായ ഖാലിദ് ഭക്ഷണപൊതി തിരിച്ചുകൊടുക്കുകയും അഞ്ചു ദിവസം കഴിച്ച ഭക്ഷത്തിന്റെ വിലയായി മൂന്നൂറ് രൂപ പഞ്ചായത്ത് ഓഫീസില്‍ കൊണ്ടുപോയി കൊടുക്കുകയും ചെയ്തു.

തബ്ലീഗ് മതസമ്മേളനത്തിലെ സ്ത്രീകൾ നിരവധി വീടുകളില്‍ താമസിച്ചു; തമിഴ്‌നാട്‌ ആശങ്കയിൽ

എന്നാൽ പണം വാങ്ങാതെ ക്ഷമ പറഞ്ഞ് പഞ്ചായത്ത് സെക്രട്ടറി അദ്ദേഹത്തെ മടക്കിവിട്ടു. സംഭവത്തിൽ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയ വഴി നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button