വാഷിംഗ്ടണ്‍: ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിൽ അമേരിക്കയും ബ്രിട്ടനും. 22,000ലേറെ അമേരിക്കന്‍ പൗരന്മാര് വിവിധ രാജ്യങ്ങളിലായി കുടുങ്ങിക്കിടക്കിടപ്പുണ്ട്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യയിലാണ്. ഇവരെ പ്രത്യേക വിമാനങ്ങൾ അയച്ച് കൂട്ടിക്കൊണ്ട് പോകാനാണ് പദ്ധതി. ഈ മാസം എട്ട്, 10, 12 തീയതികളില്‍ ഇന്ത്യയില്‍ കുടുങ്ങിയവരെ കൊണ്ടുപോകാനായി പ്രത്യേക വിമാനം ലണ്ടനില്‍ നിന്ന് ഗോവയിലെത്തും. ഒന്‍പത്, 11 തീയതികളില്‍ മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും വിമാനമുണ്ടാകും.
Read also:ദുബായിൽ അണുനശീകരണ യജ്ഞവും യാത്രാവിലക്കും; പുറത്തിറങ്ങിയാല്‍ റഡാറില്‍ കുടുങ്ങും
അതേസമയം കോവിഡ് ബാധ ആരംഭിച്ചതിന് പിന്നാലെ രാജ്യങ്ങളില്‍ നിന്നായി 4000ത്തിലേറെപ്പേരെ അമേരിക്ക നാട്ടിലെത്തിച്ചിട്ടുണ്ട്. തുടർന്നും വിദേശത്ത് നിന്ന് പൗരന്മാരെ കൊണ്ടുവരാനായി 70 ഓളം വിമാനങ്ങള്‍ അയക്കാനാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ആലോചിക്കുന്നതെന്ന് കോണ്‍സുലാര്‍ അഫയേഴ്സ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഇയാന്‍ ബ്രൗണ്‍ലി അറിയിച്ചു.
Post Your Comments