തിരുവനന്തപുരം : അധികം ആരും അറിയാതിരുന്ന തബ്ലീഗ് ജമാഅത്ത് ആണ് ഇപ്പോള്‍ നോട്ടപ്പുള്ളി. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ ഹോട്ട് സ്‌പോട്ടായി മാറിയതോടെ നിസാമുദ്ദീനിലെ മതസമ്മേളനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ലോക് ഡൗണ്‍ കാലയളവില്‍ ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാ അത്ത് മതസമ്മേളനത്തില്‍ പങ്കെടുത്തവരെല്ലാം തന്നെ കോവിഡ് വാഹകരായി മാറിയതോടെയാണ് ഇതോടെ ഇവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ പ്രതിഷേധം ഉയര്‍ന്നത്.
തബ്ലീഗിനെ ന്യായീകരിക്കുന്ന ഒരു വിഭാഗം പ്രചരിപ്പിക്കുന്നത് അവര്‍ തികഞ്ഞ സ്വാതികരും തീവ്രവാദ വിരുദ്ധരുമൊക്കെയാണെന്നാണ്. എന്നാല്‍ തീര്‍ത്തും അപകടകരവും മനുഷ്യത്വവിരുദ്ധവുമായ ആശയമാണ് ഇത്തരക്കാര്‍ ഉയര്‍ത്തുന്നതെന്ന് ചൂണ്ടിക്കാട്ടുകയാണ്, സ്വതന്ത്രചിന്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിദ്ദീഖ് പി എ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
വളരെ വര്‍ഷങ്ങള്‍ക്കുമുന്നേ മതം ഉപേക്ഷിച്ച ഒരു മുസല്‍മാനാണ് കാപ്പാട് അബ്ദുള്‍ അലി മാഷ്. അദ്ദേഹത്തിന് മൂന്ന് പെണ്‍മക്കള്‍ അതില്‍ ഒരാളെ വിവാഹം കഴിച്ചത് പുരോഗന ആശയക്കാരനായ ഒരു എഞ്ചിനിയറിങ്ങ് കോളേജ് അദ്ധ്യാപകന്‍ ആയിരുന്നു.( കണ്ണൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിങ്ങ് കോളജ് ) ജീവിതം സെക്കുലര്‍ ആയ രീതിയില്‍ മുന്നോട്ട് ചലിക്കവേ ഈ കോളേജ് അദ്ധ്യാപകന്‍ തബ്ലീഗിന്റെ വലയില്‍ കൂടുങ്ങി:
നിരന്തര ബ്രെയിന്‍ വാഷിങ്ങിലൂടെ ഇദ്ദേഹം ഒരു തികഞ്ഞ യാഥാസ്തികനായി പരിണമിച്ചു. അങ്ങനെ ജോലി ലീവെടെത്ത് കുടുംബ സമേതം ജോലിക്കായി ഗള്‍ഫിലേക്ക് വിമാനം കയറി. ഗള്‍ഫില്‍ എത്തിയ ഇദ്ദേഹം കുടുംബാസൂത്രണ മാര്‍ഗങ്ങളെ അനിസ്ലാമിക ചെയ്തിയായി കണ്ടു. ഒന്നിനു പിറകെ ഒന്നായി ഇവര്‍ക്ക് 8 കുട്ടികള്‍ പിറന്നു. അവിടം കൊണ്ടും തീര്‍ന്നില്ല. പെണ്‍കുട്ടികളെ ഭൗതിക വിദ്യാഭ്യാസത്തിനയക്കുന്നത് അനിസ്ലാമികമായി കണ്ടു.
മൂത്ത പെണ്‍കുട്ടിയെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം വീട്ടില്‍ തന്നെ തളച്ചിട്ടു. വിദ്യാഭ്യാസത്തിനു ആഗ്രഹിച്ചിരുന്നതിനാലും പഠിക്കാന്‍ നല്ല മിടുക്കി ആയതിനാലും മൂത്ത പെണ്‍കുട്ടിയെ അബ്ദുള്‍ അലി മാഷ് നിര്‍ബന്ധപൂര്‍വം ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്നു. സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ പെര്‍മിഷന്‍ വാങ്ങി മിടുക്കിയായ ആ പെണ്‍കുട്ടിയെ കോഴികോട് നടക്കാവ് ഗേള്‍സില്‍ ചേര്‍ത്തു പഠിപ്പിച്ചു. ഇതിനിടയില്‍ കുട്ടിയുടെ പഠനം നിറുത്തുവാന്‍ ആവുന്നത്ര ശ്രമിച്ചു കൊണ്ടിരുന്നുൗ കുട്ടിയുടെ തബ്ലീഗ്കാരനായ എഞ്ചിനീയറായ സ്വന്തം പിതാവ്. പുസ്തകങ്ങള്‍ വാരി തീയിടുക തുടങ്ങിയ പല കലാപരിപാടികളും മതാന്ധത ബാധിച്ച ഈ മനുഷ്യന്‍ ആ കുട്ടിയോട് കാണിച്ചു. എന്തായാലും ആ കുട്ടിയുടെ പരിശ്രമത്താലും അബ്ദുള്‍ അലി മാഷിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ടും ഇപ്പോള്‍ അവള്‍ പിച്ച്ഡി ക്ക് തയ്യാറെടുക്കുന്നു.
തബ്ലീഗിന്റെ ആശയത്തില്‍ മുങ്ങിപ്പോയ ഇദ്ദേഹം തികച്ചും നബിയുടെ ജീവിത വഴിയില്‍ തന്നെ ജീവിക്കുവാന്‍ തന്നെ വെമ്പല്‍ കൊണ്ടു . രോഗം വന്നാല്‍ ചികില്‍സകള്‍ക്ക് മോഡേണ്‍ മെഡിസിനെ സമീപിക്കുന്നത് ഇദ്ദേഹം അനിസ്ലാമികമായി കണ്ടു. പലപ്പോഴും കരിഞ്ചീരകം ആയിരുന്നു മരുന്ന്. സ്വന്തം ജീവിതത്തില്‍ മോഡേണ്‍ മെഡിസിനോട് ഇദ്ദേഹം സ്വീകരിച്ച അറുപിന്തിരിപ്പന്‍ നിലപാട് അദ്ദേഹത്തിനു തന്നെ വിനയായി ഭവിച്ചു. ഇതിനിടയില്‍ ഇവിടെ ജോലിയില്‍ ലീവ് അവസാനിച്ചതിനാല്‍ അദ്ദേഹം കുടുംബവുമായി കേരളത്തിലേക്ക് തിരികെ വന്ന് ഇവിടെ തിരികെ ജോലിയില്‍ പ്രവേശിച്ചു. ജോലിയില്‍ ഇരിക്കെ ക്യാന്‍സര്‍ ബാധിച്ച ഇദ്ദേഹം അന്ധവിശ്വാസം കാരണം കുറേ കാലം വൈകിയാണ് ചികില്‍സ ആരംഭിച്ചത്. രോഗം തരുന്നത് അല്ലാഹു ആണെന്നും അതുകൊണ്ട് പ്രാര്‍ത്ഥന കൊണ്ട് രോഗം സൗഖ്യമാവുമെന്നും ആത്മാര്‍ഥമായി വിശ്വസിച്ച ഇദ്ദേഹം രോഗം അമിതമായി മൂര്‍ഛിച്ചപ്പോള്‍ മാത്രമാണ് ആദിവാസികളുടെ പച്ച മരുന്ന് ചികില്‍സയെ ആശ്രയിച്ചത്.
2014 ജൂലൈ മാസത്തില്‍ അദ്ദേഹം ലോകത്തോട് വിടപിറഞ്ഞു പോയി. 8 കുട്ടികളും ഭാര്യയും അനാഥമായി. അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യക്ക് പ്രസവത്തിന് തന്നെ സമയം തികയാത്തതിനാലും സ്ത്രീകള്‍ ജോലി ചെയ്യുന്നത് മത വിശ്വാസത്തിന് എതിരായതിനാലാണെന്ന് വിശ്വസിച്ചതിനാലും അവരുടെ ഭാര്യക്കും ജോലി ചെയ്ത് ജീവിക്കാനുള്ള അവസരം അന്ന് നിഷേധിക്കപ്പെട്ടു. അതുകൊണ്ടു തന്നെ ഇന്നും അവര്‍ ജീവിക്കാനായി എന്തു ചെയ്യണം എന്നറിയാതെ ഉഴലുന്നു.
ഞാന്‍ ഈ സംഭവം ഇത്ര വിശദമായി എഴുതാന്‍ കാരണം ഒരാള്‍ക്ക് എത്ര വിദ്യാഭ്യാസമുണ്ടെങ്കിലും അയാളുടെ മതാന്ധത ഒരു മനുഷ്യന്റെ ജീവിതത്തെ എത്ര ദോഷകരമായി ബാധിക്കും എന്ന് കാണിക്കാനാണ്. വിശ്വസിക്കുന്ന ആ വ്യക്തിക്ക് മാത്രമല്ല അവര്‍ക്ക് ചുറ്റും ജീവിക്കുന്നവര്‍ക്കും ഈ മത വൈറസ് പ്രശ്‌നക്കാരനാകും എന്നതാണ് ഇത്തരം ജീവിതങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. ഇതു പോലുള്ള ഓരോ മതാന്ധതാ ജീവിതങ്ങള്‍ ആണ് ഡല്‍ഹിയിലെ മര്‍കസ് സമ്മേളനത്തില്‍ തടിച്ചു കൂടിയത്. പരലോകത്തെ ജീവിതത്തെ മാത്രം സ്വപനം കണ്ടു നടക്കുന്ന ഇവരോട് കൊറോണ വൈറസിന്റെ വ്യാപനത്തെയും ഭവിഷ്യത്തിനെയും കുറിച്ച് പറഞ്ഞാല്‍ മത വൈറസ് തലക്കുപിടിച്ച് മരവിച്ചു പോയ ഇവര്‍ക്ക് എങ്ങനെ മനസിലാവാന്‍.
Post Your Comments