ലോകം മുഴുവന്‍ കോവിഡ് ഭീതിയില്‍ ആകുമ്പോളും അതിജീവനത്തിന്റെ പാതയിലാണ് നമ്മള്‍. സഹായഹസ്തവുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. കായിക ലോകത്തു നിന്നടക്കം നിരവധി സഹായമാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സന്നദ്ധപ്രവര്‍ത്തനങ്ങളുമായി ബോളിവുഡും സജ്ജമാകുകയാണ്. അതില്‍ ഏറ്റവും ശ്രദ്ധേയകേന്ദ്രം ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ കിങ് ഖാനാണ്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീണ്ടും പങ്കാളികളായി മാതൃകയായിരിക്കുകയാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും. താരത്തിന്റെ വീടിനോടു ചേര്‍ന്ന നാലു നിലയുള്ള ഓഫീസ് മുറി ക്വാറന്റൈനില്‍ കഴിയുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമായി വിട്ടു നല്‍കിയിരിക്കുകയാണ് താരം. ഷാരൂഖിന്റെ പ്രവൃത്തിയില്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നന്ദി രേഖപ്പെടുത്തിയിട്ടുമുണ്ട്.
നേരത്തെ മുംബൈയിലെ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനും വിശന്നു വലഞ്ഞവര്‍ക്ക് ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്യാനും മുന്‍പന്തിയില്‍ തന്നെ ഷാരൂഖും ഉണ്ടായിരുന്നു. അതേസമയം ലോക്ഡൗണില്‍ ബുദ്ധിമുട്ടുന്ന ദിവസവേതനക്കാര്‍ക്ക് പണമെത്തിക്കുകയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കുകയും ചെയ്തിരുന്നു താരം.
Post Your Comments