ന്യൂഡല്‍ഹി: കോവിഡിനെതിരെയുള്ള ഐക്യദീപ പ്രഭയിൽ ഭാരതം തിളങ്ങിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയും വസതിയില്‍ ദീപം തെളിയിച്ചു. രാത്രി 9 മണി മുതല്‍ ഒന്‍പത് മിനിട്ട് നേരമാണ് പ്രധാനമന്ത്രി ദീപം തെളിയിച്ചത്. ട്വിറ്ററിലൂടെ അദ്ദേഹം ദീപം തെളിയിക്കുന്ന ചിത്രം പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. കോവിഡിനെതിരെയുള്ള ഐക്യദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കോടിക്കണക്കിന് ജനങ്ങളാണ് വീടുകളില്‍ ദീപം തെളിയിച്ചത്.
ALSO READ: ഭാരത ജനത ഐക്യദീപം തെളിച്ചു; മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം
രാഷ്ട്രപതി, ഉപരാഷ്ട്രപതി,കേന്ദ്രമന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ലോക്‌സഭാ സ്പീക്കര്‍, ഗവര്‍ണമാര്‍ എന്നിങ്ങനെ നിരവധി പ്രമുഖരാണ് വീട്ടിലെ ലൈറ്റുകള്‍ ഓഫ് ചെയ്ത് ദീപം തെളിയിച്ചത്. കോടിക്കണക്കിന് ജനങ്ങളും ജാതി മത രാഷ്ട്രീയ ഭേദമന്യേ ഐക്യദീപത്തില്‍ പങ്കാളികളായി. ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ത്യന്‍ ജനത ആദരാമർപ്പിച്ചത്.
शुभं करोति कल्याणमारोग्यं धनसंपदा ।
शत्रुबुद्धिविनाशाय दीपज्योतिर्नमोऽस्तुते ॥ pic.twitter.com/4DeiMsCN11— Narendra Modi (@narendramodi) April 5, 2020
Post Your Comments