ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഭാരത ജനത ഐക്യദീപം തെളിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് ആഹ്വാനം ചെയ്ത ദീപം തെളിക്കലിന് ഇന്ന് രാത്രി ഒമ്പതോടെയാണ് തുടക്കമായത്. ഒമ്ബതു മണി മുതല്‍ ഒമ്ബത് മിനിട്ടാണ് ദീപം തെളിച്ചത്. രാത്രി 9 മണിക്ക് ലൈറ്റുകളെല്ലാം അണച്ചാണ് ജനങ്ങള്‍ പ്രധാനമന്ത്രിയിുടെ ആഹ്വനം ഏറ്റെടുത്തത്.
നേരത്തെ ദീപം തെളിക്കലിനെ പിന്തുണച്ച് രാഷ്ട്രീയ സാംസ്കാരിക കായികചലച്ചിത്രരംഗത്തുള്ളവരടക്കം രംഗത്ത് വന്നിരുന്നു. കൊറോണ വ്യാപനത്തിനെതിരേ സംഘടിപ്പിച്ച ജനതാ കര്‍ഫ്യൂ, ലോക്ക്ഡൗണ്‍ നടപടികളുടെ തുടര്‍ച്ചയെന്ന നിലയിലാണ് ഐക്യദീപം തെളിക്കല്‍ ആശയം പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. ലോക്ക്ഡൗണിന്റെ ഒമ്ബതാം ദിവസമായ വെള്ളിയാഴ്ച രാവിലെ ഒമ്ബതുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യവേ ആയിരുന്നു ഇത്.
ALSO READ: വൈറസ് ഭീതി: രാജ്യത്ത് കോവിഡ് മരണ സംഖ്യ 83 ആയി
ഐക്യദീപം തെളിക്കുമ്ബോള്‍ ആരും വീടിന് പുറത്തിറങ്ങുകേയാ കൂട്ടംകൂടുകയോ ചെയ്യരുതെന്നും. സാമൂഹിക അകലം പാലിക്കലിന്റെ ‘ലക്ഷ്മണരേഖ’ ആരും മറികടക്കരുതെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. പകരം വീടിന്റെ വാതില്‍ക്കലോ ബാല്‍ക്കണിയിലോ ചെരാതുകള്‍, മെഴുകുതിരി, മൊബൈല്‍ ഫോണ്‍ വെളിച്ചം, ടോര്‍ച്ച് എന്നിവ തെളിച്ച് കൊറോണയുടെ അന്ധകാരത്തെ അകറ്റാനായിരുന്നു നിര്‍ദേശം.
Post Your Comments