ചെങ്ങന്നൂർ: ലോക്ക് ഡൗണിൽ ഭക്ഷണ പൊതി വിതരണം ചെയ്ത സേവാഭാരതി പ്രവർത്തകനെ പൊലീസ് തല്ലിച്ചതച്ചു. സേവാഭാരതി പ്രവർത്തകനായ അമ്പാടിയെയാണ് ചെങ്ങന്നൂർ എസ്ഐ എസ് വി ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മർദ്ദിച്ചത്. പരിക്കേറ്റ അമ്പാടിയെ ചെങ്ങന്നൂർ ഗവ. അശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചെങ്ങന്നൂർ ഐടിഐ ജംഗ്ഷന് സമീപം ഉച്ചക്ക് 12 മണിയോടെ ക്ഷണപ്പൊതി ശേഖരിക്കാനിറങ്ങിയ അമ്പാടിയെ എസ്ഐ എസ് വി ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞ് നിർത്തി മർദ്ദിക്കുകയായിരുന്നു. സ്റ്റേഷനിൽനിന്ന് നൽകിയ പാസ് കാണിച്ചിട്ടും പോലീസ് മർദ്ദനം തുടർന്നു. സ്റ്റേഷനിൽ എത്തിച്ചതിന് ശേഷവും മർദ്ദനം തുടർന്നു.
ALSO READ: മതസ്പര്‍ധ ഉണ്ടാക്കുംവിധം യൂട്യൂബ് ചാനലില്‍ അഭിപ്രായ പ്രകടനം നടത്തിയ യുവാവിനെതിരെ കേസെടുത്തു
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം കഴിഞ്ഞ 10 ദിവസത്തോളമായി ചെങ്ങന്നൂർ സ്റ്റേഷനിലടക്കം ഭക്ഷണപ്പൊതിനൽകുന്നത് അമ്പാടി അടക്കമുള്ള സേവാഭാരതി പ്രവർത്തകരായിരുന്നു.
Post Your Comments