Latest NewsNewsIndia

മമ്മൂട്ടിയുടെ വീഡിയോക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോദി; ഐക്യത്തിനായും സാഹോദര്യത്തിനായും താങ്കളുടേതു പോലെയുള്ള മനസ്സറിഞ്ഞ ആഹ്വാനങ്ങളാണ് ആവശ്യമെന്നും പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ന് രാത്രി ഒൻപത് മണിക്ക് ദീപം തെളിയിക്കാന്‍ ആഹ്വാനം ചെയ്‌ത പ്രധാനമന്ത്രിക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. നടൻ മമ്മൂട്ടിയും മോദിയുടെ ആഹ്വാനത്തെ പിന്തുണയ്ക്കുയുണ്ടായി. ഇപ്പോൾ മമ്മൂട്ടിക്ക് നന്ദി അറിയിച്ച്‌ പ്രധാനമന്ത്രി എത്തിയിരിക്കുകയാണ്. ഐക്യത്തിനായും സാഹോദര്യത്തിനായും താങ്കളുടേതു പോലെയുള്ള മനസ്സറിഞ്ഞ ആഹ്വാനങ്ങളാണ് കോവിഡ്-19ന് എതിരായ പോരാട്ടത്തില്‍ രാജ്യത്തിന് ആവശ്യമെന്ന് മമ്മൂക്ക എന്ന് അഭിസംബോധനയോടുകൂടി പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.

Read also: ഇത്തരമൊരു രീതി പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനശൈലിയായിരിക്കുകയാണ്; പ്രഖ്യാപനങ്ങളുടെ നാടകീയതയിലും പ്രചാരണത്തിലും മാത്രമാണ് കണ്ണെന്ന് തോമസ് ഐസക്

ശനിയാഴ്ചയാണ് ഐക്യദീപം തെളിയിക്കലിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ മമ്മൂട്ടി പോസ്റ്റ് ചെയ്‌തത്‌. കോവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി ഒറ്റ മനസ്സോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച്‌ പോരാടുമ്പോൾ,നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം ഏപ്രില്‍ അഞ്ചിന് രാത്രി ഒൻപത് മണി മുതല്‍ ഒൻപത് മിനുട്ട് നേരം എല്ലാവരും അവരവരുടെ വീടുകളില്‍ ദീപം തെളിയിക്കണമെന്നായിരുന്നു മമ്മൂട്ടിയുടെ ആഹ്വാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button