Latest NewsNewsIndia

കോവിഡ് ലക്ഷണം കാണിച്ചിട്ടും പരിഗണിക്കാതെ ബന്ധുവിടുകള്‍ സന്ദര്‍ശിച്ചു ; 3 വയസും 6 മാസം പ്രായമായ കുട്ടികളടക്കം 12 പേര്‍ക്ക് രോഗബാധ ; 800 ഓളം പേര്‍ നിരീക്ഷണത്തില്‍

മൊറേന: അമ്മയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ദുബായില്‍ നിന്ന് എത്തിയ യുവാവിനും ഭാര്യക്കും കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചിട്ടും അത് പരിഗണിക്കാതെ ബന്ധുവിടുകളിലും മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട സമൂഹ സദ്യയില്‍ പങ്കെടുക്കയും ചെയിതതില്‍ 3 വയസും 6 മാസം പ്രായമായ കുട്ടികളടക്കം 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് 465 കിലോമീറ്റര്‍ വടക്ക് മൊറേനയിലാണ് സംഭവം.

മാര്‍ച്ച് 17ന് അമ്മയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ദുബായില്‍ നിന്ന് മൊറേനയില്‍ എത്തിയ യുവാവിനും ഭാര്യക്കുമാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച് 20 നാണ് ചടങ്ങ് നടന്നത്. ഇയാളുടെ സഹോദരന്‍, സഹോദരന്റെ ഭാര്യ, ഇവരുടെ മകന്‍, മരുമകള്‍ അവരുടെ മൂന്നും വയസും ആറുമാസം പ്രായമുള്ള കുട്ടികളും അടക്കമുള്ള 12 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ദുബായില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ തന്നെ രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്ന ഇയാള്‍ അത് പരിഗണിക്കാതെ ബന്ധുവീടുകളില്‍ ,സന്ദര്‍ശനം നടത്തിയതായും ആരോഗ്യ വകുപ്പ് വിശദമാക്കി. ചടങ്ങില്‍ പങ്കെടുത്ത 800 പേര്‍ നിരീക്ഷണത്തിലാണ്. 33 പേരെ ഇതിനോടകം ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button