Latest NewsKeralaNews

കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ കോവിഡ് ആശുപത്രി പ്രവര്‍ത്തന സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി

കാസർഗോഡ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ കൊവിഡ് ആശുപത്രി പ്രവര്‍ത്തന സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

ഉക്കിനടുക്കയിലാണ് കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്നത്. നാളെ മുതല്‍ കോവിഡ് 19 രോഗ ബാധിതരെ പ്രവേശിപ്പിച്ചു തുടങ്ങും. മുഖ്യ മന്ത്രിയുടെ നിര്‍ദേശ പ്രകാരം നാലു ദിവസം കൊണ്ടാണ് മെഡിക്കല്‍ കോളജിനെ അതിനൂതന കൊവിഡ് ചികിത്സാ കേന്ദ്രമായി യുദ്ധകാലാടിസ്ഥാനത്തില്‍ തയാറാക്കിയത്.

കൊറോണ രോഗവ്യാപന ഭീഷണി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍ഗോഡ് ജില്ലക്ക് വേണ്ടി പ്രത്യേക ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു. പഞ്ചായത്ത് തലത്തില്‍ ആളുകളുടെ വിവരങ്ങള്‍ തയാറാക്കും. സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കും. ചുമയും പനിയുമുള്ളവരുടെ ലിസ്റ്റും അവരുമായി ബന്ധപ്പെട്ടവരുടെ ലിസ്റ്റും തയാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button