ന്യൂഡല്‍ഹി: വിളക്കുകളണച്ച് ദീപങ്ങള്‍ തെളിയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് പിന്തുണയുമായി വിദേശ എംബസികള്‍. അഫ്ഗാനിസ്ഥാന്, നേപ്പാള്‍, ഭൂട്ടാന്, ബംഗ്ലാദേശ്, മാലദ്വീപ്, വിയറ്റ്നാം, ജപ്പാന്, ഓസ്ട്രേലിയ, ഇസ്രയേല്‍, ജര്‍മനി, ടുണീഷ്യ, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ എംബസികളാണ് പിന്തുണയുമായി രംഗത്തെത്തിയത്. എംബസികളിലും ഇന്ന് രാത്രി ഒൻപതിന് ദീപം തെളിക്കും.
കൊറോണയെന്ന ഇരുട്ടിനെ അകറ്റാന്‍ ഏപ്രില്‍ അഞ്ച് രാത്രി ഒൻപതിന് വീട്ടിലെ വിളക്കുകളണച്ച് ദീപങ്ങള്‍ തെളിക്കണമെന്നായിരുന്നു പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ഒൻപത് മിനിറ്റ് നേരം വീടിന്റെ വാതില്‍ക്കലോ ബാല്‍ക്കണികളിലോ നിന്ന് വിളക്കുകള്‍ തെളിക്കുകയോ ടോര്‍ച്ച്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ലൈറ്റുകള്‍ തെളിക്കുകയോ വേണമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.
Post Your Comments