ചെന്നൈ: കേരള മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശമാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രശംസയ്ക്ക് പാത്രമായത്.
ഏതായാലും തമിഴ്നാടിന്റെ അഭിനന്ദനത്തിന് തമിഴിലുള്ള ട്വീറ്റിലാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
“സംസ്കാരം, സാഹോദര്യം, ഭാഷ എന്നിവയുമായി ബന്ധപ്പെട്ടതാണ് കേരളവും തമിഴ്നാട്ടും തമ്മിലുള്ള ബന്ധം. ഈ ആഴത്തിലുള്ള ബന്ധം മനസ്സിലാക്കാൻ കഴിയാത്തവരാണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്. ഈ വെല്ലുവിളികളെ നമുക്ക് കൂട്ടായി മറികടക്കാൻ കഴിയും.” എന്നായിരുന്നു മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ചത്.
Post Your Comments