Election NewsLatest NewsIndia

നടൻ രജനികാന്തും തമിഴ്നാട് മുഖ്യമന്ത്രിയും വോട്ട് രേഖപ്പെടുത്തി

ചെന്നൈ : ലോക്സഭയിലേക്ക് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ് . 13 സംസ്ഥാനങ്ങളിലായി 95 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. തെക്കൻ സംസ്ഥാനങ്ങളായ കർണാടകത്തിലും തമിഴ്‌നാട്ടിലുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അതിരാവിലെതന്നെ നടൻ രജനികാന്തും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും മുൻ കോൺഗ്രസ് നേതാവ് പി. ചിദംബരവും മകൻ കാർത്തി ചിദംബരവും വോട്ട് ചെയ്യാൻ പോളിങ് ബൂത്തിലെത്തി. ചെന്നൈ സ്റ്റെല്ലാ മേരീസ് കോളേജിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. കാർത്തി ചിദംബരം ശിവഗംഗയിൽ വോട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button