ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതന്റെ മൃതദേഹം കൈകാര്യം ചെയ്തതില്‍ വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് 75കാരന്റെ സംസ്‌കാരം കീഴാക്കരൈ പള്ളി വളപ്പിലാണ് നടന്നത്. സുരക്ഷാകവചമായ പോളിത്തീന്‍ കവര്‍ തുറന്ന് മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കുകയായിരുന്നു. ഇതോടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 50 പേരെ നിരീക്ഷണത്തിലാക്കി.
അതേസമയം തമിഴ്‌നാട്ടില്‍ ഇന്നുമാത്രം കോവിഡ് ബാധിച്ച് രണ്ടുപേരാണ് മരിച്ചത്. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 75 കാരനും 61 കാരിയുമാണ് മരിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
Post Your Comments